കോലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ചില നാഴികക്കല്ലുകളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട് കോലിക്ക് മാത്രമല്ല, പേസര്‍ മുഹമ്മദ് ഷമിക്കും (Mohammed Shami) നേട്ടങ്ങള്‍ സ്വന്തമാക്കാനായേക്കും.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) തിരിച്ചെത്തും. രണ്ടാം ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കോലിയുടെ അഭാവം അറിയാനും സാധിച്ചു. കോലി ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ചില നാഴികക്കല്ലുകളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട് കോലിക്ക് മാത്രമല്ല, പേസര്‍ മുഹമ്മദ് ഷമിക്കും (Mohammed Shami) നേട്ടങ്ങള്‍ സ്വന്തമാക്കാനായേക്കും.

8000 റണ്‍സ് ക്ലബില്‍ കയറിപ്പറ്റാനുള്ള അവസരമാണ് കോലിക്ക് വന്നുചേര്‍ന്നിരിക്കുന്നത്. കേപ്ടൗണില്‍ 146 റണ്‍സെടുക്കാനായാല്‍ അദ്ദേഹത്തിനു ഈ നേട്ടം സ്വന്തമാക്കാം. 7854 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റര്‍മാരുടെ ലിസ്റ്റില്‍ 32ാം സ്ഥാനത്താണ് കോലി.

നിലവില്‍ 50.34 എന്ന മിച്ച ശരാശരിയില്‍ 27 വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമാണ് ടെസ്റ്റില്‍ കോലിയുടെ സമ്പാദ്യം. ഇന്ത്യയുടെ അഞ്ചു താരങ്ങളാണ് 8000 ക്ലബിലുണ്ട്. 5,921 റണ്‍സുമായി മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുന്നു. നിലവിലെ കോച്ച് കൂടിയായ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് 13,265 റണ്‍സുമായി രണ്ടാംസ്ഥാനത്ത്. മറ്റൊരു ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍ (10,122 റണ്‍സ്), വിവിഎസ് ലക്ഷ്മണ്‍ (8781), വീരേന്ദര്‍ സെവാഗ് (8503) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

കേപ്ടൗണ്‍ ടെസ്റ്റില്‍ കരിയറിലെ 28ാം സെഞ്ച്വറി നേടായാല്‍ മറ്റൊരു റെക്കോര്‍ഡും കോലിയെ തേടിയെത്തും. കൂടുതല്‍ സെഞ്ച്വറികള്‍ നേടിയവരുടെ ലിസ്റ്റില്‍ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍, സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത് എന്നിവര്‍ക്കൊപ്പമെത്താന്‍ കോലിക്കു കഴിയും. 51 സെഞ്ചുറികളുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ കോലിക്ക് അടുത്ത കാലത്തൊന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനായിട്ടില്ല. 2019 നവംബറിലാണ് അദ്ദേഹം അവസാനമായി മൂന്നക്കം നേടിയിട്ടുള്ളത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറാവാന്‍ ഷമിക്ക് അവസരമുണ്ടായേക്കും. ഇതിന് വേണ്ടത് അഞ്ച് വിക്കറ്റുകള്‍ മാത്രം. 20 ടെസ്റ്റുകളില്‍ നിന്ന് ഷമി 45 വിക്കറ്റാണ് നേടിയത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ കൊയ്ത ഇന്ത്യന്‍ ബൗളര്‍ അനില്‍ കുംബ്ലെയാണ്. 84 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 64 വിക്കറ്റുകളെടുത്തജവഗല്‍ ശ്രീനാഥാണ് രണ്ടാമത്. ഹര്‍ഭജന്‍ സിംഗ് (60), ആര്‍ അശ്വിന്‍ (56) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.