Asianet News MalayalamAsianet News Malayalam

പാകിസ്ഥാനോ ഇംഗ്ലണ്ടോ; ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് സച്ചിനും ലാറയും

സച്ചിന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടാകും നാളെ കിരീടമുയര്‍ത്തുക. എന്നാല്‍ ബ്രയാന്‍ ലാറ പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മെല്‍ബണ്‍ ഗ്രൗണ്ടിന്‍റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നാണ് സച്ചിന്‍ ഇംഗ്ലണ്ടിനെ പിന്തുണക്കാനുള്ള കാരണമായി പറയുന്നതെങ്കില്‍ വ്യക്തിഗത മികവില്‍ പാക് കളിക്കാര്‍ ഇംഗ്ലണ്ടിനെക്കാള്‍ മികച്ചവരാണെന്നാണ് ലാറയുടെ കണ്ടെത്തല്‍.

Sachin Tendulkar and Brian Lara predicts T20 World Cup Winner
Author
First Published Nov 12, 2022, 4:58 PM IST

മുംബൈ: ടി20 ലോകകപ്പില്‍ നാളെ പാകിസ്ഥാനും ഇംഗ്ലണ്ടും കിരീടപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇരു ടീമുകളും രണ്ടാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് നാളെ മെല്‍ബണില്‍ ഇറങ്ങുന്നത്. 2009ലാണ് പാകിസ്ഥാന്‍ അവസാനമായി ടി20 ലോകകിരീടം നേടിയത്. 2010ല്‍ ഇംഗ്ലണ്ടും കിരീടം നേടി. നാളെ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ആരാകും ജേതാക്കളാകുക എന്ന ആകാക്ഷയിലാണ് ആരാധകര്‍.

ഇതിനിടെ ലോകകപ്പ് വിജയികളെ പ്രവചിച്ചിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കവെയാണ് സച്ചിനും ലാറയും ലോകകപ്പില്‍ ആരാകും കിരീടം നേടുക എന്ന് പ്രവചിച്ചത്.

റിസര്‍വ് ദിനവും മഴ ഭീഷണി; ട്വന്‍റി 20 ലോകകപ്പ് കലാശപ്പോര് എയറില്‍, മാനത്ത് നോക്കി ഐസിസിയും ആരാധകരും

സച്ചിന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടാകും നാളെ കിരീടമുയര്‍ത്തുക. എന്നാല്‍ ബ്രയാന്‍ ലാറ പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മെല്‍ബണ്‍ ഗ്രൗണ്ടിന്‍റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നാണ് സച്ചിന്‍ ഇംഗ്ലണ്ടിനെ പിന്തുണക്കാനുള്ള കാരണമായി പറയുന്നതെങ്കില്‍ വ്യക്തിഗത മികവില്‍ പാക് കളിക്കാര്‍ ഇംഗ്ലണ്ടിനെക്കാള്‍ മികച്ചവരാണെന്നാണ് ലാറയുടെ കണ്ടെത്തല്‍.

പുറത്താകലിന്‍റെ വക്കില്‍ നിന്ന് ഫൈനലിലേക്ക് മുന്നേറിയ പാക്കിസ്ഥാനാണ് വിജയാവേശത്തിലുള്ള ടീം. പക്ഷെ മെല്‍ബണിലെ സ്ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം കണക്കിലെടുത്താല്‍ ഇംഗ്ലണ്ട് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി കിരീടം നേടാനുള്ള സാധ്യതയാണുള്ളത്. കാരണം, ഇംഗ്ലീഷ് പേസര്‍മാര്‍ ഷോര്‍ട്ട് ബോളുകളെറിഞ്ഞ് പാക് ബാറ്റര്‍മാരെ സ്ക്വയര്‍ ഓഫ് ദ് വിക്കറ്റ് ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വലിയ ബൗണ്ടറികളിലൂടെ സിക്സടിക്കാന്‍ ശ്രമിച്ചാല്‍ ക്യാച്ചാകുമെന്നതിനാല്‍ പാക് ബാറ്റര്‍മാര്‍ക്ക് ഇത് വലിയ വെല്ലുവിളിയാവും.

ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിയാന്‍ ഞങ്ങള്‍ ഇന്ത്യയല്ല! പാകിസ്ഥാന്‍ കിരീടം നേടുമെന്ന് പ്രവചിച്ച് ഇന്‍സമാം

എന്നാല്‍ വ്യക്തിഗത മികവ് കണക്കിലെടുക്കുമ്പോള്‍ ഫൈനലില്‍ പാകിസ്ഥാന് തന്നെയാണ് മുന്‍തൂക്കമെന്നാണ് ലാറയുടെ അഭിപ്രായം. ലോകകിരീടം ഏഷ്യയില്‍ തന്നെ നിലനില്‍ക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാറ പറഞ്ഞു.

Follow Us:
Download App:
  • android
  • ios