Asianet News MalayalamAsianet News Malayalam

Virat Kohli | വിരാട് കോലിക്ക് ഇനി ടീമില്‍ സച്ചിന്‍റെ റോള്‍; വിശദീകരിച്ച് വീരേന്ദര്‍ സെവാഗ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു

Sachin Tendulkar did the same Virender Sehwag opens up on Virat Kohli new role
Author
Delhi, First Published Nov 10, 2021, 7:37 PM IST

ദില്ലി: വിരാട് കോലി(Virat Kohli) സ്ഥാനമൊഴിഞ്ഞതോടെ ടീം ഇന്ത്യയുടെ(Team India) ടി20(T20I) ക്യാപ്റ്റന്‍ സ്ഥാനത്ത് പകരക്കാരനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയാണ്(Rohit Sharma) ഇനി ടി20യില്‍ ടീം ഇന്ത്യയെ നയിക്കുക. ന്യൂസിലന്‍ഡിനെതിരായ(IND vs NZ) പരമ്പരയില്‍ രോഹിത് ശര്‍മ്മയെ നായകനാക്കി ടീമിനെ ബിസിസിഐ(BCCI) ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടി20 ടീമില്‍ വിരാട് കോലിയുടെ റോള്‍ എന്തായിരിക്കും എന്ന് പറയുകയാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). 

'വിരാട് കോലി ടീമിലുള്ളപ്പോള്‍ തന്നെ ടീം ഇന്ത്യക്ക് പുതിയ നായകനെയും ഉപനായകനേയും ലഭിച്ചിരിക്കുന്നു. അദേഹത്തിന് അയാളുടെ നിര്‍ദേശങ്ങള്‍ നല്‍കാം. ഏറെക്കാലം കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമാനമായി നിരവധി ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിരുന്നു. എല്ലായിപ്പോഴും അദേഹം തന്‍റെ നിര്‍ദേശങ്ങള്‍ നായകനുമായി പങ്കുവെച്ചിരുന്നു. അത് നടപ്പാക്കേണ്ടത് നായകന്‍റെ തീരുമാനമാണ്. ടീമിലുള്ളിടത്തോളം യുവതാരങ്ങളെയും നായകനേയും സഹായിക്കും എന്ന് കോലി പറഞ്ഞത് അതുകൊണ്ടാണ്' എന്നും വീരു ക്രിക്‌ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

കോലിയുടെ വാക്കുകള്‍ സന്തോഷം 

'എം എസ് ധോണി ക്യാപ്റ്റനായപ്പോള്‍ ഞാനായിരുന്നു വൈസ് ക്യാപ്റ്റന്‍. ധോണി പിരിയുമ്പോള്‍ ടീമിനെ ഏറ്റെടുക്കാന്‍ കഴിയുന്ന യുവതാരത്തിനാണ് ചുമതല നല്‍കേണ്ടത് എന്ന് ഞാന്‍ സെലക‌്‌ടര്‍മാരോടും ബോര്‍ഡിനോടും പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ നിര്‍ദേശം ബോര്‍ഡ് ചെവിക്കൊണ്ടില്ലെങ്കിലും ഇപ്പോള്‍ കോലി ഇത്തരമൊരു കാര്യം പറയുന്ന കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'- സെവാഗ് കൂട്ടിച്ചേര്‍ത്തു. 

Virat Kohli| മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മ നായകനും കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമാണ്. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (Vice-Captain), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (wicket-keeper), Ishan Kishan (wicket-keeper), Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Mohammed Siraj.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം: Priyank Panchal (Captain), Prithvi Shaw, Abhimanyu Easwaran, Devdutt Padikkal, Sarfaraz Khan, Baba Aparajith, Upendra Yadav (wicket-keeper), K Gowtham, Rahul Chahar, Saurabh Kumar, Navdeep Saini, Umran Malik, Ishan Porel, Arzan Nagwaswal.

T20 World Cup‌‌|സെമി പോരില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ടോസ്, ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം
 

Follow Us:
Download App:
  • android
  • ios