സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരുള്ള സെല്‍ഫിക്കൊപ്പമായിരുന്നു മോര്‍ഗന്‍റെ ട്വീറ്റ്. 

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 46-ാം ജന്‍മദിനമായിരുന്നു ഏപ്രില്‍ 24. പിറന്നാള്‍ ദിനം നിരവധി ആശംസകളാണ് സച്ചിന് ലഭിച്ചത്. ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകനായ പിയേ‌ഴ്സ് മോര്‍ഗനും സച്ചിന്‍ ആശംസകള്‍ നേര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സച്ചിനെ ചെറുതായൊന്ന് ട്രോളാന്‍ പതിവ് രീതിയില്‍ മോര്‍ഗന്‍ ശ്രമിച്ചു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയോടെ മോര്‍ഗന്‍റെ ട്വീറ്റിങ്ങനെ...മഹാനായ സച്ചിന് പിറന്നാളാശംസകള്‍. നാല് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫിയാണോ സച്ചിന്‍റെ കരിയറിന്‍റെ ഹൈലൈറ്റ് എന്ന് മോര്‍ഗന്‍ ചോദിച്ചു. ചിത്രത്തിലെ നാല് പേരേക്കാള്‍ മുകളിലാണ് സച്ചിന്‍റെ കരിയര്‍ എന്നായിരുന്നു മോര്‍ഗന്‍ അര്‍ത്ഥമാക്കിയത്.

Scroll to load tweet…

ട്വീറ്റിന് തകര്‍പ്പന്‍ സ്‌ട്രൈറ്റ് ഡ്രൈവ് പോലെയായിരുന്നു സച്ചിന്‍റെ മറുപടി. മോര്‍ഗന്‍റെ അഭിപ്രായം ശരിയാണ്. എന്നാല്‍ താനും ലാറയും മുരളിയും കെവിനും ഒന്നിച്ചാലും മോര്‍ഗന്‍റെ 123K ട്വീറ്റുകളുടെ റെക്കോര്‍ഡ് മറികടക്കാനാവില്ല എന്ന് സച്ചിന്‍ കുറിച്ചു. 

Scroll to load tweet…