ഫാദേഴ്സ് ഡേ ആശംസകളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു
മുംബൈ: ഇന്നലെ ഫാദേഴ്സ് ഡേയിൽ(Father's Day 2022) വ്യക്തിപരമായ സന്തോഷം ആരാധകരോട് പങ്കുവച്ച് സച്ചിൻ ടെന്‍ഡുല്‍ക്കറും(Sachin Tendulkar) യുവ്‍രാജ് സിംഗും(Yuvraj Singh). ഫാദേഴ്സ് ഡേയിൽ സ്വന്തമായി പാകംചെയ്ത് മകൻ അർജുൻ ടെണ്ടുൽക്കർ(Arjun Tendulkar) നൽകിയ വിഭവം ചിത്രം സഹിതം ട്വീറ്റ് ചെയ്താണ് സച്ചിൻ സന്തോഷം അറിയിച്ചത്.
യുവ്‍രാജ് സിംഗും ഭാര്യ ഹേസൽ കീച്ചും കുഞ്ഞിന്‍റെ പേര് പുറത്തുവിട്ടാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്. ഓറിയോൺ കീച്ച് സിംഗ് എന്നാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പേര്. ജനുവരിയിലാണ് യുവ്‍രാജിനും ഹേസലിനും കുഞ്ഞ് ജനിച്ചത്.
ഫാദേഴ്സ് ഡേ ആശംസകളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. 'ഏത് കുട്ടിയുടെയും ആദ്യ ഹീറോ അവന്‍റെ അച്ഛനാണെന്നും തന്‍റെ കാര്യവും വ്യത്യസ്തമല്ലെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്നും അച്ഛന്‍ എന്നെ പഠിപ്പിച്ച കാര്യങ്ങള്‍ ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ സ്നേഹം നിരുപാധികമായിരുന്നു. ജിവതത്തില്‍ എന്‍റേതായ വഴി കണ്ടെത്താന്‍ സഹായിച്ചതും അദ്ദേഹമാണ്. എല്ലാവര്‍ക്കും ഫാദേഴ്സ് ഡേ ആശംസകള്‍' എന്നായിരുന്നു സച്ചിന്‍റെ കുറിപ്പ്.
ഏത് കുട്ടിയുടെയും ആദ്യ ഹീറോ അവന്‍റെ അച്ഛനാണ്, ഫാദേഴ്സ് ഡേ ആശംസകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
