മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ത് ചെയ്താലും ആരാധകര്‍ അത് ആഘോഷമാക്കും. പരിശീലനത്തിന്റെ വ്യത്യസ്ത രീതിയിലുള്ള ഒരു വീഡിയോ സച്ചിന്‍ ഇന്ന് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

ചെളിയും വെള്ളവും നിറഞ്ഞ പിച്ചില്‍ റബ്ബര്‍ പന്തില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന തന്റെ വീഡിയോ ആണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. കളിയോടുള്ള ഇഷ്ടം എപ്പോഴും പരിശീലനത്തിന് പുതുവഴികള്‍ തേടാന്‍ നിങ്ങളെ പ്രേരിപ്പിക്കും. ചെയ്യുന്നത് എന്തായാലും അത് അസ്വദിക്കുക എന്നതാണ് പ്രധാനം എന്ന അടിക്കുറിപ്പോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്."

പന്തിന്റെ വേഗവും ബൗണ്‍സും കൂടുതല്‍ ലഭിക്കാനായാണ് സാധരണായായി ഇത്തരത്തില്‍ പരിശീലനം നടത്തുന്നത്. ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ബൗണ്‍സുള്ള പിച്ചുകളില്‍ കളിക്കാനൊരുങ്ങുന്നതിന് മുമ്പ് പല ബാറ്റ്സ്മാന്‍മാരും ഇത്തരത്തില്‍ പരിശീലനം നടത്താറുണ്ട്.