ലണ്ടന്‍: കൊവിഡ് നിയന്ത്രണ വിധേയമായശേഷം വിവിധ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ ലീഗുകള്‍ ആരംഭിച്ചെങ്കിലും ഒരിടത്തും ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങാനായിട്ടില്ല. സോഷ്യല്‍ മീഡിയയിലാണ് താരങ്ങള്‍ സമയം ചെലവഴിക്കുന്നത്. ഇപ്പോഴിതാ വൈറലായിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും മഹിറ ഖാനും തമ്മിലുള്ള സംഭാഷണം. ഇവരുടെ ലൈവ് സംസാരത്തിന് സാനിയ കൊടുത്ത മറുപടിയാണ് ഏറെ രസകരം. 

പ്രായമായതിനാല്‍ ഇന്‍സ്റ്റ്ഗ്രാം കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് മഹിറ മാലിക്കിനോട് പറയുന്നത്. എന്നാല്‍ മഹിറയ്ക്ക് പ്രായമായില്ലെന്നും എനിക്കാണ് പ്രായമായതെന്നും മാലിക്കിന്റെ മറുപടി. ഇതിനിടെ സാനിയ മാലിക്കിന്റെ പിന്നില്‍ വന്നു. ഉടനെ മഹിറ ചോദിക്കുന്നു, ഇന്‍സ്റ്റയില്‍ തല്‍സമയം ഉള്ളതിനാല്‍ സഹോദരന്റെ ഭാര്യ നമ്മളെ നിരീക്ഷിക്കുന്നുണ്ടോ..? ഉടനെ മാലിക്കിന്റെ മറുപടി വന്നു... ''അതേ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് സഹോദരഭാര്യ അല്ല എന്റെ ഭാര്യയാണ്.'' മാലിക്ക് പറഞ്ഞു. 

മഹിറയ്ക്ക് ചിരി അടക്കാനായില്ല... അവരുടെ മറുപടി ഇങ്ങനെ... ഞാന്‍ നിങ്ങളുടെ സഹോദരഭാര്യ എന്നല്ല ഉദ്ദേശിച്ചതെന്നും പാകിസ്ഥാന്റെ മൊത്തം സഹോദരിയാണെന്ന അര്‍ത്ഥത്തിലാണ് പറഞ്ഞതെന്നും മഹിറ മറുപടി പറഞ്ഞു.ഇതിനിടെ പ്രതികരണവുമായി സാനിയയെത്തി. നിങ്ങളുടെ ചാറ്റിങ് കാണുന്നുണ്ടെന്നും നിങ്ങളെന്താണ് സംസാരിക്കുന്നതെന്ന് നോക്കുകയാണെന്നുമാണ് സാനിയ പ്രതികരിച്ചത്. 

ലണ്ടനിലാണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്. ഏകദേശം അഞ്ച് മാസത്തോളമായി ഇരുവരും നേരിട്ട് കണ്ടിട്ട്. ഇംഗ്ലണ്ട് പര്യടനത്തായി പാക് ടീം പോകുന്നത്. എന്നാല്‍ മാലിക്ക് നേരത്തെ ഇംഗ്ലണ്ടിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയില്‍ മാലിക്കിന്റെ ഫലം നെഗറ്റീവായിരുന്നു.