'അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്', ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം; ഒടുവില്‍ പ്രതികരിച്ച് സാനിയ മിര്‍സ
വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുല്‍അ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന് മിര്‍സ ഇന്നലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരുന്നു.
ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്ന് സാനിയ മിര്‍സ. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും സാനിയ അഭ്യര്‍ത്ഥിച്ചു. ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.
വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുല്‍അ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന് മിര്‍സ ഇന്നലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരുന്നു.
സാനിയ നേരത്തെ അറിഞ്ഞു; ഷൊയ്ബ് മാലിക്കിന്റെ വിവാഹത്തിന് മുമ്പെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്
കഴിഞ്ഞദിവസം ഷൊയ്ബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക്ക് വിവാഹം കഴിച്ചത്. മാലിക്കിന്റെ മൂന്നാം വിവാഹവും സന ജാവേദിന്റെ രണ്ടാം വിവാഹവുമാണിത്. 2020ല്‍ പാക് ഗായകന് ഉമൈര്‍ ജസ്വാളിനെ സന വിവാഹം കഴിച്ചിരുന്നു. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.
2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും അതുപോലെ ഒന്നായിരിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക