ഏകദിന ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ മഞ്ജരേക്കര്‍ നടത്തിയ അഭിപ്രായപ്രകടനം ആരാധകര്‍ക്ക് അത്ര രസിച്ചില്ല. അവര്‍ മഞ്ജരേക്കറുടെ ട്വീറ്റിന് താഴെ രൂക്ഷമായ പ്രതികരണങ്ങളുമായി കളം നിറഞ്ഞു.
മുംബൈ: ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ 10 ഓവര്‍ കുറച്ച് 40 ഓവര്‍ വീതമുള്ള മത്സരങ്ങളാക്കണമെന്ന് നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 50 ഓവര്‍ ക്രിക്കറ്റിന് 10 ഓവര്‍ അധിക ദൈര്‍ഘ്യമുണ്ടെന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്. എന്നാല്‍ ഏകദിന ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ മഞ്ജരേക്കര്‍ നടത്തിയ അഭിപ്രായപ്രകടനം ആരാധകര്‍ക്ക് അത്ര രസിച്ചില്ല. അവര്‍ മഞ്ജരേക്കറുടെ ട്വീറ്റിന് താഴെ രൂക്ഷമായ പ്രതികരണങ്ങളുമായി കളം നിറഞ്ഞു.
താങ്കള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 40 ഓവര്‍ കഴിയുമ്പോള്‍ ടിവി ഓഫ് ചെയ്താല്‍ മതിയെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ താങ്കള്‍ കമന്ററി പറയുമ്പോള്‍ 10 ഓവര്‍ മത്സരം പോലും 50 ഓവര്‍ മത്സരമായി തോന്നുമെന്ന് മറ്റൊരു ആരാധകര്‍ പ്രതികരിച്ചു.
