പുറത്താകുമ്പോള്‍ 41 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്തിരുന്നു താരം. ക്ലാസ് ഇന്നിംഗ്സിലൂടെ താരമായ വിജയ് ശങ്കറെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പ്രശംസിച്ചു.

നാഗ്‌പൂര്‍: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ വിരാട് കോലിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സിന് ജീവന്‍ നല്‍കിയത് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ്. 17-ാം ഓവറില്‍ സ്‌കോര്‍ കാര്‍ഡില്‍ 75 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം വിജയ് ശങ്കര്‍ ചേര്‍ന്നതോടെ ഇന്ത്യ കരകയറി. 

സമ്മര്‍ദ്ധഘട്ടത്തില്‍ മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിജയ് ശങ്കറുടെ ബാറ്റിംഗ്. എന്നാല്‍ 29-ാം ഓവറില്‍ നിര്‍ഭാഗ്യം റണ്‍‌ഔട്ടിന്‍റെ രൂപത്തില്‍ വിജയ് ശങ്കറെ പവലിയനിലേക്ക് തിരികെ നടത്തി. പുറത്താകുമ്പോള്‍ 41 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്തിരുന്നു താരം. കോലിക്കൊപ്പം 81 റണ്‍സ് കൂട്ടുകെട്ടാണ് വിജയ് ശങ്കര്‍ പടുത്തുയര്‍ത്തിയത്. 

ക്ലാസ് ഇന്നിംഗ്സിലൂടെ താരമായ വിജയ് ശങ്കറെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പ്രശംസിച്ചു. വിജയ് ശങ്കറെന്ന ഓള്‍റൗണ്ടറെ മറക്കാനും അദേഹത്തിലെ ബാറ്റ്സ്‌മാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മഞ്ജരേക്കര്‍ ആവശ്യപ്പെട്ടു. നിര്‍ണായക 46 റണ്‍സെടുത്ത ഇന്നിംഗ്സ് ക്ലാസ് ആണെന്നും മുന്‍ താരം ട്വീറ്റ് ചെയ്തു. 

Scroll to load tweet…