സഞ്ജുവിനെ ഓപ്പണറാക്കാനുള്ള ഗംഭീറിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും തീരുമാനം രോഹിത്തിനെ ഓപ്പണറാക്കിയ ധോണിയുടെ തീരുമാനം പോലം ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും ആരാധകര്‍

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയെ തല്ലിത്തകര്‍ത്ത് ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി ആരാധകര്‍. ടി20 ലോകകപ്പ് നേട്ടത്തോടെ വിരമിച്ച രോഹിത് ശര്‍മയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് സഞ്ജുവെന്ന് ആരാധകര്‍ സമൂഹമാധ്യങ്ങളില്‍ കുറിച്ചു.

രോഹിത്തിന്‍റെ കരിയര്‍ പോലെ തന്‍റെ രണ്ടാം വരവിലാണ് സഞ്ജുവും തിളങ്ങുന്നതെന്നും 2013ല്‍ രോഹിത്തിനെ ഓപ്പണറാക്കിയ ധോണിയുടെ തീരുമാനം പോലെ സ‍ഞ്ജുവിന്‍റെ കരിയറിനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്നതാണ് സൂര്യകുമാര്‍ യാദവിന്‍റെ തീരുമാനമെന്നും ആരാധകര്‍ കുറിച്ചു. മധ്യനിരയില്‍ രോഹിത് പരാജയപ്പെട്ടപ്പോഴാണ് ഓപ്പണറായി പരീക്ഷിച്ചത്. അതോടെ രോഹിത്തിന്‍റെ കരിയര്‍ തന്നെ മാറിമറിഞ്ഞു. സമാനമാണ് സഞ്ജുവിന്‍റെ കരിയറിലും സംഭവിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.

Scroll to load tweet…

സഞ്ജുവിനെ ഓപ്പണറാക്കാനുള്ള ഗംഭീറിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും തീരുമാനം രോഹിത്തിനെ ഓപ്പണറാക്കിയ ധോണിയുടെ തീരുമാനം പോലം ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും ആരാധകര്‍ പറയുന്നു. ഓരോ തവണയും അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ അത് കാണാതിരിക്കാനാവില്ലെന്നായിരുന്നു മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.

Scroll to load tweet…

ഹൈദരാബാദില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ബൗണ്‍സുള്ള പിച്ചില്‍ നേടിയ സെഞ്ചുറിയെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നായിരുന്നു മുന്‍ താരം ആകാശ് ചോപ്ര കുറിച്ചത്. സ്പെഷ്യല്‍ പ്ലേയര്‍, സ്പെഷ്യല്‍ ടാലന്‍റ്, ടി20 ടീമില്‍ നീയില്ലാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല. സഞ്ജുവിന്‍റെ കരിയറില്‍ എല്ലാ നല്ല കാര്യങ്ങളും ഒരുമിച്ച് സംഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷമെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെ കുറിച്ചത്. ആരാധക പ്രതികരണങ്ങളിലൂടെ.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക