Asianet News MalayalamAsianet News Malayalam

സഞ്ജുവും ബട്‍ലറും ഇല്ലാതെ എന്ത് ആഘോഷം; രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തിയ താരങ്ങളുടെ പട്ടികയായി

 ഏറെ വിമർശനം കേട്ടിട്ടുള്ള റിയാന്‍ പരാഗിനെ കൈവിടാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്

Sanju Samson Jos Buttler show in IPL will continue Players retained and released by Rajasthan Royals
Author
First Published Nov 15, 2022, 7:18 PM IST

ജയ്പൂർ: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍ നിലനിർത്തിയ താരങ്ങളുടെ പട്ടികയായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‍സ്വാള്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്‍ലർ, ധ്രുവ് ജൂരല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്‍ഡ് ബോള്‍ട്ട്, ഒബെഡ് മക്കോയി, നവ്‍ദീപ് സെയ്‍നി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആർ അശ്വിന്‍, യുസ്‍വേന്ദ്ര ചാഹല്‍, കെസി കാരിയപ്പ എന്നിവരെ രാജസ്ഥാന്‍ നിലനിർത്തി. 

അനുനയ് സിംഗ്, കോർബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷാം, കരുണ്‍ നായർ, നേഥല്‍ കോള്‍ട്ടർ നൈല്‍, റാസ്സീ വാന്‍ ഡെർ ഡസ്സന്‍, ശുഭം ഗാർവാല്‍, തേജസ് ബരോക്ക എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കി. ഒഴിവാക്കിയ ഒന്‍പതില്‍ അഞ്ച് താരങ്ങള്‍ വിദേശികളാണ്. അടുത്ത മിനി താരലേലത്തില്‍ 13.2 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സിന് ചിലവഴിക്കാനാവുക. നാല് വിദേശ താരങ്ങളുടെ ഒഴിവ് നിലവില്‍ സ്‍ക്വാഡിലുണ്ട്. ബാറ്റിംഗ് നെടുന്തൂണുകളായ സഞ്ജു സാംസണിനെയും ജോസ് ബട്‍ലറെയും നിലനിർത്തിയതാണ് രാജസ്ഥാന്‍റെ ഏറ്റവും ചടുലമായ നീക്കം. ഏറെ വിമർശനം കേട്ടിട്ടുള്ള റിയാന്‍ പരാഗിനെ കൈവിടാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. 

ബാറ്റിംഗില്‍ പടിക്കലും ജയ്‍സ്വാളും ബൗളിംഗില്‍ ബോള്‍ട്ട്, അശ്വിന്‍, ചാഹല്‍ ത്രയവും ടീമിന് കരുത്താകുമെന്ന് കരുതാം. ശക്തമായ ഓൾറൗണ്ടർമാരെയാണ് ഇനി ടീമിനാവശ്യം. പ്രധാനമായും വിദേശത്തുനിന്നാണ് ഇവരെ കണ്ടെത്തേണ്ടത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. 

രാജസ്ഥാന്‍ കൈയൊഴിഞ്ഞ താരങ്ങള്‍: Anunay Singh, Corbin Bosch, Daryl Mitchell, James Neesham, Karun Nair, Nathan Coulter-Nile, Rassie van der Dussen, Shubham Garhwal, Tejas Baroka.

നിലനിർത്തിയ താരങ്ങള്‍: Sanju Samson (C), Yashasvi Jaiswal, Shimron Hetmyer, Devdutt Padikkal, Jos Buttler, Dhruv Jurel, Riyan Parag, Prasidh Krishna, Trent Boult, Obed McCoy, Navdeep Saini, Kuldeep Sen, Kuldip Yadav, R Ashwin, Yuzvendra Chahal, KC Cariappa.

രാജസ്ഥാന്‍ റോയല്‍സിന് പെരുത്ത് വിശ്വാസം; സഞ്ജു-ദേവ്ദത്ത് മലയാളി കൂട്ടുകെട്ട് തുടരും

 

Follow Us:
Download App:
  • android
  • ios