നേരിട്ട ആദ്യ നാല് പന്തില്‍ നേടിയത് 15 റണ്‍സ്. എന്നാല്‍ അടുത്ത ഓവറില്‍ ഒരു എല്‍ബിഡബ്ല്യൂ റിവ്യൂ അതിജീവിക്കേണ്ടിയും വന്നു. പിന്നീട് ജെയ്ഡന്‍ സീല്‍സിനെതിരെ മറ്റൊരു സിക്‌സ് നേടാനും സഞ്ജുവിനായി.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഗംഭീരമായി തുടങ്ങി സഞ്ജു സാംസണ്‍. നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്‌സടിച്ചാണ് മലയാളി താരം തുടങ്ങിതത്. യാനിക്ക് കറിയയുടെ അതേ ഓവറിലും സഞ്ജു സിക്‌സ് നേടി. നേരിട്ട ആദ്യ നാല് പന്തില്‍ നേടിയത് 15 റണ്‍സ്. എന്നാല്‍ അടുത്ത ഓവറില്‍ ഒരു എല്‍ബിഡബ്ല്യൂ റിവ്യൂ അതിജീവിക്കേണ്ടിയും വന്നു. പിന്നീട് ജെയ്ഡന്‍ സീല്‍സിനെതിരെ മറ്റൊരു സിക്‌സും യാനിക്കിനെതിരെ നാലാം സിക്സും നേടാന്‍ സഞ്ജുവിനായി. ഇതുവരെ 39 പന്തുകള്‍ നേരിട്ട രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ 51 റണ്‍സുമായി ക്രീസിലുണ്ട്. ശുഭ്മാന്‍ ഗില്ലുമൊത്ത് 70 കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനായി. രണ്ട് ഫോറും അക്കൌണ്ടിലുണ്ട്. 

റുതുരാജ് ഗെയ്കവാദ് (8) പുറത്തായ ശേഷം നാലാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ട്രിനിഡാഡില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31.3 ഓവറില്‍ രണ്ടിന് 223 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന് കിഷനാണ് (64 പന്തില്‍ 77) പുറത്തായ മറ്റൊരു താരം. എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചാണ് കിഷന്‍ മടങ്ങിയത്. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാമത്സരത്തിലും 50+ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കിഷന്‍. 2020ല്‍ ശ്രേയസ് അയ്യരാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആയിരുന്നിത്. 

Scroll to load tweet…

അതിന് തൊട്ടുമുമ്പുള്ള വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ അര്‍ധ സെഞ്ചുറികള്‍ നേടി എം എസ് ധോണിയും പട്ടികയിലെത്തി. മുഹമ്മദ് അസറുദ്ദീന്‍ (1993 - ശ്രീലങ്ക), ദിലീപ് വെംഗ്‌സര്‍ക്കാര്‍ (1985 - ശ്രീലങ്ക), കെ ശ്രീകാന്ത് (1982 - ശ്രീലങ്ക) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 

Scroll to load tweet…
Scroll to load tweet…

രണ്ടാം ഏകദിനത്തിലെ പോലെ പരീക്ഷണ ടീമിനെയാണ് ഇന്ത്യ ഇന്നും ഇറക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മാത്രമല്ല, രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പുറത്തായി. ഗെയ്കവാദ്, ജയദേവ് ഉനദ്ഖട് എന്നിവരാണ് പകരക്കാര്‍.

ധോണിക്ക് പിന്നാലെ കിഷനും, കൂടെ അസറും! മൂന്നാം ഏകദിനത്തിലെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ എലൈറ്റ് പട്ടികയില്‍