Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പിലുണ്ടാവില്ല, പക്ഷെ അധികം വൈകാതെ അത് സംഭവിക്കും, ഹാര്‍ദ്ദിക്ക് ഭാവി നായകനെന്ന് കിവീസ് താരം

കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായതും ഹാര്‍ദ്ദിക് ആയിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഹാര്‍ദ്ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. നേരത്തെ റിഷഭ് പന്തിന് പകരമാണ് ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയത്.

Scott Styris says in near future Hardik Pandya will captain India in T20Is
Author
Mumbai, First Published Aug 10, 2022, 11:55 PM IST

മുംബൈ: കന്നി ഐപിഎല്‍ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരാക്കിയതോടെയാണ് ഇന്ത്യയുടെ ഭാവി നായകസ്ഥാനത്തേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്. അയര്‍ലന്‍ഡിനെിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച് ഹാര്‍ദ്ദിക് മികവ് കാട്ടുകയും ചെയ്തു.

കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായതും ഹാര്‍ദ്ദിക് ആയിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഹാര്‍ദ്ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. നേരത്തെ റിഷഭ് പന്തിന് പകരമാണ് ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയത്.

രാഹുല്‍ വന്നപ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും വൈകാതെ ഹാര്‍ദ്ദിക്കിനെ ഇന്ത്യയുടെ നായകസ്ഥാനത്ത് കാണാനാകുമെന്ന് പ്രവചിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സ്കോരട് സ്റ്റൈറിസ്. ഏഷ്യാ കപ്പിലില്ലെങ്കിലും അധികം വൈകാതെ ഇന്ത്യയുടെ ടി20 ടീമിന്‍റെ നായകനായാല്‍ താന്‍ അത്ഭുതപ്പെടില്ലെന്ന് സ്റ്റൈറിസ് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അയാളുടെ പേര് കണ്ട് ഞെട്ടിപ്പോയി, ടീം സെലക്ഷനെതിരെ മുന്‍ ചീഫ് സെലക്ടര്‍

ഇതുവരെ മൂന്ന് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക്കിന് മൂന്നിലും വിജയം നേടാനായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം ക്യാപ്റ്റനായി കാണാനാകുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ടില്ല എന്നായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ മറുപടി.

ആറ് മാസം മുമ്പ് ഹാര്‍ദ്ദിക്കിന്‍റെ പേര് പോലും ടീമിലക്ക് ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ന് അയാള്‍ ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. ഫുട്ബോളില്‍ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് ധരിക്കുന്ന കളിക്കാരന്‍റെ മനോഭാവവും ശരീരഭാഷയുമെല്ലാം വേറൊരു തലത്തിലേക്ക് ഉയരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെയാണ് ഹാര്‍ദ്ദിക്കും.

ദക്ഷിണാഫ്രിക്ക, യുഎഇ ഫ്രാഞ്ചൈസികളുടെ പേര് പുറത്തുവിട്ട് മുംബൈ ഇന്ത്യന്‍സ്, 30 മാര്‍ക്വീ താരങ്ങളുമായി കരാറായി

ഇപ്പോള്‍ അയാള്‍ വൈസ് ക്യാപ്റ്റനോ മറ്റ് എന്തെങ്കിലുമോ ആകട്ടെ. അധികം വൈകാതെ അയാള്‍ ഇന്ത്യന്‍ ടി20 ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. കാരണം പാണ്ഡ്യയുടെ നേതൃത്വം ഇന്നത്തെ തലമുറയുടേതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടതെന്നും സ്റ്റൈറിസ് പറഞ്ഞു. ഒരു വര്‍ഷത്തിനിടെ ഇന്ത്യ ഏഴ് ക്യാപ്റ്റന്‍മാരെയാണ് വിവിധ ഫോര്‍മാറ്റുകളിലായി പരീക്ഷിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios