മിര്‍ ഹംസയുടെ ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്തില്‍ മുന്നോട്ടാഞ്ഞ് കവറിന് മുകളിലൂടെ ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. ഷോര്‍ട്ട് കവറില്‍ ബാബറിന്‍റെ കൈകളില്‍ സ്മിത്തിന്‍റെ ഇന്നിംഗ്സ് അവസാനിച്ചു.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ അസാധാരണ ഫീല്‍ഡൊരുക്കി പാക് നായകന്‍ ഷാന്‍ മസൂദ്. പിങ്ക് ടെസ്റ്റിന്‍റെ മൂന്നാം ദിനം 38 റണ്‍സുമായി ക്രീസില്‍ നിന്ന സ്മിത്ത് പാകിസ്ഥാന് വെല്ലുവിളിയാകുമെന്ന് കരുതിയിരിക്കെയാണ് ഷാന്‍ മസൂദ് അസാധാരണ ഫീല്‍ഡൊരുക്കി സ്മിത്തിനെ കെണിയില്‍ വീഴ്ത്തിയത്.
മൂന്നാം വിക്കറ്റില്‍ സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് 79 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറുന്നതിനിടെ ക്രീസില്‍ എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന സ്മിത്തിനായി ഷോര്‍ട്ട് കവറില്‍ അടുത്തടുത്തായി മൂന്ന് ഫീല്‍ഡര്‍മാരെയാണ് ഷാന്‍ മസൂദ് നിയോഗിച്ചത്. എന്നിട്ട് ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി പന്തെറിയാന്‍ ബൗളര്‍മാരോട് ആവശ്യപ്പെട്ടു.
മിര്‍ ഹംസയുടെ ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്തില്‍ മുന്നോട്ടാഞ്ഞ് കവറിന് മുകളിലൂടെ ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. ഷോര്‍ട്ട് കവറില്‍ ബാബറിന്‍റെ കൈകളില്‍ സ്മിത്തിന്‍റെ ഇന്നിംഗ്സ് അവസാനിച്ചു. 86 പന്തില്‍ മൂന്ന് ബൗണ്ടറി മാത്രം പറത്തിയ സ്മിത്ത് 38 റണ്‍സുമായി പുറത്ത്. സ്മിത്ത് പുറത്തായതിന് പിന്നാലെ അതേ സ്കോറില്‍ മാര്‍നസ് ലാബുഷെയ്നിനെ(60) ആഗ സല്‍മാന്‍ വീഴ്ത്തിയതോടെ ഓസീസ് തകര്‍ച്ചയിലാവുകയും ചെയ്തു.
പാകിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയില്‍ പതിവു ഫോമിലേക്ക് ഉയരാന്‍ സ്മിത്തിനായിരുന്നില്ല. മൂന്ന് ടെസ്റ്റിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി 38 റണ്‍സ് ശാശരിയില്‍ 190 റണ്‍സ് മാത്രമാണ് സ്മിത്ത് നേടിയത്. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 313 റണ്‍സിന് മറുപടിയായി മൂന്നാം ദിനം 299 റണ്‍സിന് ഓള്‍ ഔട്ടായി നേരിയ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്‍റെ ഏഴ് വിക്കറ്റുകള്‍ പിഴുത് വിജയത്തിന് അടുത്താണ് ഓസ്ട്രേലിയ ഇപ്പോള്‍.
