ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് ആദ്യ അഞ്ചിൽ നിന്ന് പുറത്ത്. അതേസമയം, ആദ്യ മൂന്നിൽ രണ്ട് ഇന്ത്യൻ താരങ്ങളുണ്ട്. സഞ്ജു സാംസണും റാങ്കിങ്ങിൽ ഒരു സ്ഥാനം നഷ്ടമായി.

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടി20 റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്ത്. അതേസമയം, ആദ്യ മൂന്നില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് നനയിക്കുന്ന പട്ടികയില്‍ അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ രണ്ട് മൂന്നും സ്ഥാനത്താണ്. തിലക് ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. അവര്‍ക്ക് പിന്നില്‍ ആറാമതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പതും നിസ്സങ്ക, ടീം സീഫെര്‍ട്ട്, കുശാല്‍ പേരേര, റീസ ഹെന്‍ഡ്രിക്‌സ് എന്നിവര്‍ ആറ് മതുല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ 36-ാം സ്ഥാനത്താണ്. ഒരു സ്ഥാനം സഞ്ജുവിന് നഷ്ടമായി.

ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് പിന്നാലെയാണ് പട്ടിക പുതുക്കിയത്. മൂന്നാം ടി20യില്‍ 46 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് 48 സ്ഥാനങ്ങള്‍ കയറി 16-ാം സ്ഥാനത്തെത്തി. സഹതാരം ഹാരി ബ്രൂക്കും പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനായി, ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തേക്ക് കയറി. അവസാന മത്സരത്തില്‍ 45 പന്തില്‍ നിന്ന് പുറത്താകാതെ 79 റണ്‍സ് നേടിയ റോവ്മാന്‍ പവലും ആദ്യ 20-ല്‍ ഇടം നേടി.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ 252 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്ന് ആറാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് വലിയ മുന്നേറ്റം നടത്തി. പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ താരം രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക എന്നിവരെയാണ് ആദില്‍ പിന്തള്ളിയത്. ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡഫിയാണ് ഒന്നാം സ്ഥാനത്ത്. വിന്‍ഡീസിന്റെ അകീല്‍ ഹുസൈന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.

മൂന്ന് സ്ഥാനങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി. ഓസ്‌ട്രേലിയയുടെ ആഡം സാംപയാണ് ആറാമത്. ഇന്ത്യന്‍ താരങ്ങളായി രവി ബിഷ്‌ണോയി ആറാമതും പേസര്‍ അര്‍ഷ് ദീപ് സിംഗ് പത്താം സ്ഥാനത്തുമാണ്. മഹീഷ് ദീക്ഷണ, റാഷിദ് ഖാന്‍ എന്നിവരാണ് എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍. റാഷിദിന്റെ സഹതാരം ബ്രൈഡണ്‍ കാര്‍സും ബൗളിംഗ് റാങ്കിംഗില്‍ ഉയര്‍ന്നു. അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ നേടിയ കാര്‍സ് 16 സ്ഥാനങ്ങള്‍ കയറി 52-ാം സ്ഥാനത്തെത്തി.

YouTube video player