ജൊഹന്നാസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ജൊഹന്നാസ്ബര്‍ഗില്‍ ഓസീസിനെതിരെ നടന്ന ആദ്യ ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്ക് ക്വിന്‍ണ്‍ ഡി കോക്കിനും സംഘത്തിനും തിരിച്ചടിയാവുകയായിരുന്നു. ഇതോടെ താരങ്ങള്‍ മത്സരത്തിന്റെ 20 പിഴ അടയ്ക്കേണ്ടിവരും. നിശ്ചിത സമയത്തിന് ഒരു ഓവര്‍ കുറച്ചാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞത്. പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്്.

മത്സരം നിയന്ത്രിച്ച അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്, അലാഹുദ്ദീന്‍ പലേക്കര്‍ തേര്‍ഡ് അംപയര്‍ ബോന്‍ഗാനി ജെലെ, ഫോര്‍ത്ത് അംപയര്‍ ബ്രാഡ് വൈറ്റ് എന്നിവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡി കോക്ക്  ഇക്കാര്യം അംഗീകരിച്ചു.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 107 റണ്‍സിനാണ് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ 14.3 ഓവറില്‍ 89ന് എല്ലാവരും പുറത്തായി.