ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് പാക്കിസ്ഥാന് മൂന്ന് ഏകദിന മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം മാത്രമെ പാക്കിസ്ഥാന്‍ ലോകകപ്പിനുള്ള ടീമിനെ അവസാനമായി പ്രഖ്യാപിക്കൂ.

കറാച്ചി: ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് പാക്കിസ്ഥാന് മൂന്ന് ഏകദിന മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം മാത്രമെ പാക്കിസ്ഥാന്‍ ലോകകപ്പിനുള്ള ടീമിനെ അവസാനമായി പ്രഖ്യാപിക്കൂ. അതിന് മുമ്പ് പാക് ടീമിന് വേണ്ട ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍താരം ഷാഹിദ് അഫ്രീദി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമിച്ചും പോസിറ്റീവായിട്ടും കളിക്കാനാണ് അഫ്രീദി പറയുന്നത്. മുന്‍താരം തുടര്‍ന്നു... പാക് ടീമിന് ഞാന്‍ നല്‍കുത് നുള്ള ഉപദേശം പോസിറ്റീവായിട്ടും ആക്രമിച്ചും കളിക്കുകയെന്നതാണ്. ഓരോ മത്സരത്തിലും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക. പാക് ടീം സെമി ഫൈനലില്‍ പ്രവേശിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഓരോ ഗെയിം അതിന്റേതായ ഗൗരവത്തിലെടുക്കണമെന്ന് മാത്രം. അഫ്രീദി പറഞ്ഞു നിര്‍ത്തി.

സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് ഇറങ്ങണം. അത് ടീമിന് ഗുണം ചെയ്യും. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ഏകദിനങ്ങളും പാക്കിസ്ഥാന്‍ ഉപയോഗപ്പെടുത്തണമെന്നും മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.