Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇഷാന് പകരം യുവ വിക്കറ്റ് കീപ്പര്‍! പൂജാര പുറത്ത് തന്നെ, ഷമി കാത്തിരിക്കണം

രോഹിത് ശര്‍മ ടീമിനെ നയിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച സ്‌ക്വാഡില്‍ നിന്ന് മറ്റു മാറ്റങ്ങളൊന്നും ടീം വരുത്തിയിട്ടില്ല. നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും പേസര്‍മാരും ടീമലെത്തി.

shami out and surprise entry team india squad for first two test against england
Author
First Published Jan 12, 2024, 11:34 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയില്ല. പരിക്കിനെ തുടര്‍ന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്ക് താരം തിരിച്ചെത്തും. ഇന്ന് പ്രഖ്യാപിച്ച പതിനാറംഗ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണുള്ളത്. എന്നാല്‍ ഇഷാന്‍ കിഷനെ ടീമില്‍ നിന്ന് തഴഞ്ഞു. കെ എല്‍ രാഹുല്‍, കെ എസ് ഭരത്, യുവതാരം ധ്രുവ് ജുറല്‍ എന്നിവരാണ് ടീമിലെ കീപ്പര്‍മാര്‍. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ജുറലിന് ആദ്യമായിട്ടാണ് ദേശീയ ടീമില്‍ അവസരം നല്‍കുന്നത്. ഇതോടെ കിഷനെ പൂര്‍ണമായും തഴഞ്ഞു.

രോഹിത് ശര്‍മ ടീമിനെ നയിക്കും. ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച സ്‌ക്വാഡില്‍ നിന്ന് മറ്റു മാറ്റങ്ങളൊന്നും ടീം വരുത്തിയിട്ടില്ല. നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും പേസര്‍മാരും ടീമലെത്തി. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍, മുകഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലെത്തി. രോഹിത്തിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍. രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരാന്‍ തന്നെയാണ് സാധ്യത. അതേസമയം, രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയ ടീമിലെക്ക് പരിഗണിച്ചില്ല. അജിന്‍ക്യ രഹാനെയും പുറത്തുതന്നെ. 

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയസ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത്  ബുമ്ര, ആവേഷ് ഖാന്‍. 

ഇന്ത്യ ടി20 ലോകകപ്പ് നേടണമെങ്കില്‍ അവര് ടീമില്‍ വേണം! രണ്ട് താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

Latest Videos
Follow Us:
Download App:
  • android
  • ios