ഐപിഎല്‍ പുതിയ സീസണിലെ താരത്തെ മുന്‍ക്കൂട്ടി പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍. രാജസ്ഥാന്റെ തന്നെ മലയാളി താരം സഞ്ജു സാംസണായിരിക്കും ഈ ഐപിഎല്ലിന്റെ താരമെന്ന് വോണ്‍ പറഞ്ഞു.
മുംബൈ: ഐപിഎല്‍ പുതിയ സീസണിലെ താരത്തെ മുന്‍ക്കൂട്ടി പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍. രാജസ്ഥാന്റെ തന്നെ മലയാളി താരം സഞ്ജു സാംസണായിരിക്കും ഈ ഐപിഎല്ലിന്റെ താരമെന്ന് വോണ്‍ പറഞ്ഞു. ഫ്രാഞ്ചൈസിയുടെ മെന്ററും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ വോണ്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഎല്‍ ആദ്യ മൂന്ന് സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു വോണ്‍. രാജസ്ഥാന്‍ 2008ല്‍ ആദ്യ ഐപിഎല്‍ നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വോണുണ്ടായിരുന്നു. മൂന്ന് സീസണില്‍ രാജസ്ഥാനായി കളിച്ച വോണ്‍ 56 വിക്കറ്റും സ്വന്തമാക്കി.
സീസണില്‍ ചാംപ്യന്‍ഷിപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നാണ് രാജസ്ഥാനെന്നും വോണ്‍ പറഞ്ഞു. 81 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച സഞ്ജു സാംസണ്‍ ഇതുവരെ 2000നടുത്ത് റണ്‍സ് നേടിയിട്ടുണ്ട്.
