Asianet News MalayalamAsianet News Malayalam

എതിരാളികളില്‍ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുത്ത് വോണ്‍

കരിയറില്‍ നേടിയതിനേക്കാളേറെ സെഞ്ചുറികള്‍ ഫ്ലെമിംഗിന് നോടാമായിരുന്നുവെന്നും വോണ്‍ വ്യക്തമാക്കി. എക്കാലത്തെയും മികച്ച ന്യൂസിലന്‍ഡ് ടീമിനെയും വോണ്‍ തെര‍ഞ്ഞെടുത്തു. സ്റ്റീഫന്‍ ഫ്ലെമിംഗ് ക്യാപ്റ്റനാവുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന ജോണ്‍ റൈറ്റ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരുമുണ്ട്.

 

Shane Warne the best captain he played against
Author
Sydney NSW, First Published Apr 2, 2020, 4:54 PM IST

സിഡ്നി: എതിരാളികളില്‍ ഏറ്റവും മികച്ച നായകനാരായിരുന്നുവെന്ന് പ്രഖ്യാപിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ന്യൂസലന്‍‍ഡ് നായകനായിരുന്ന സ്റ്റീഫന്‍ ഫ്ലെമിംഗാണ് എതിരാളികളില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച നായകനെന്ന് വോണ്‍ പറഞ്ഞു. തന്റെ കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഫ്ലെമിംഗിന് പ്രത്യേക മിടുക്കുണ്ടായിരുന്നുവെന്ന് വോണ്‍ പറഞ്ഞു.

കരിയറില്‍ നേടിയതിനേക്കാളേറെ സെഞ്ചുറികള്‍ ഫ്ലെമിംഗിന് നോടാമായിരുന്നുവെന്നും വോണ്‍ വ്യക്തമാക്കി. എക്കാലത്തെയും മികച്ച ന്യൂസിലന്‍ഡ് ടീമിനെയും വോണ്‍ തെര‍ഞ്ഞെടുത്തു. സ്റ്റീഫന്‍ ഫ്ലെമിംഗ് ക്യാപ്റ്റനാവുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന ജോണ്‍ റൈറ്റ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരുമുണ്ട്.

ആന്‍ഡ്രു ജോണ്‍സ്, മാര്‍ട്ടിന്‍ ക്രോ, നഥാന്‍ ആസില്‍, ക്രിസ് കെയ്ന്‍സ്, ഡാനിയേല്‍ വെറ്റോറി, ഷെയ്ന്‍ ബോണ്ട്, സൈമണ്‍ ഡൂള്‍, ഡാനി മോറിസണ്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. വെറ്റോറിയുടെ ബാറ്റിംഗ് കഴിവുകളെയും വോണ്‍ പ്രശംസിച്ചു. ഏതാനും സെഞ്ചുറികള്‍ നേടിയിട്ടുള്ള വെറ്റോറി കറിയറില്‍ മികച്ചൊരു ഓള്‍ റൗണ്ടറായി മാറിയെന്ന് വോണ്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios