ഇന്ത്യക്കെതിരായ പരമ്പരക്കുശേഷം ഇന്ത്യന്‍ ടീമിലെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍ ആരാണെന്ന് കോട്രെലിനോട് ആരാധകന്‍ ട്വിറ്ററില്‍ ചോദിച്ചപ്പോള്‍ രസകരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആന്റിഗ്വ: വിക്കറ്റെടുത്തശേഷമുള്ള വ്യത്യസ്തമായ ആഘോഷം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് വിന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രെല്‍. വിക്കറ്റെടുത്തശേഷം സല്യൂട് അടിച്ചുകൊണ്ടുള്ള കോട്രെലിന്റെ ആഘോഷം ലോകകപ്പ് ക്രിക്കറ്റ് സമയത്ത് തന്നെ ഹിറ്റായിരുന്നു. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും കോട്രെല്‍ പന്ത് കൊണ്ട് തിളങ്ങിയിരുന്നു.
രണ്ട് കളികളില്‍ നാലു വിക്കറ്റായിരുന്നു ഇന്ത്യക്കെതിരെ കോട്രെലിന്റെ സമ്പാദ്യം. ഇന്ത്യക്കെതിരായ പരമ്പരക്കുശേഷം ഇന്ത്യന്‍ ടീമിലെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍ ആരാണെന്ന് കോട്രെലിനോട് ആരാധകന്‍ ട്വിറ്ററില്‍ ചോദിച്ചപ്പോള്‍ രസകരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഞാനൊരു ബൗളറാണ്, ഞങ്ങള്‍ ബൗളര്‍മാര്‍ക്ക് അങ്ങനെ ഒരു ബാറ്റ്സ്മാനോടും ഇഷ്ടമില്ല. എന്നോട് ആരാണ് മികച്ച ഡാന്‍സര്‍ എന്ന് ചോദിക്കു. ഞാന്‍ മറുപടി പറയാം, എല്ലാ ബാറ്റ്സ്മാന്‍മാരെയും പുറത്താക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം-കോട്രെല്‍ മറുപടി നല്‍കി.
