ഇത്തവണ ദുലീപ് ട്രോഫിക്കും ന്യൂസിലന്‍ഡിനെതിരായ ചതുര്‍ദിന, ഏകദിന പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ എ ടീമിലേക്കും സെലക്ടര്‍മാര്‍ ജാക്സണെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സെലക്ടമാര്‍ക്കെതിരെ തുറന്നടിച്ച് ജാക്സണ്‍ രംഗത്തെത്തിയത്. എനിക്ക് 35 വയസായി. പ്രായമായതുകൊണ്ടാണ് പരിഗണിക്കാത്തത് എന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്.

മുംബൈ: പ്രായത്തിന്‍റെ പേര് പറഞ്ഞ് കളിക്കാരെ ടീമിലെടുക്കാതെ തഴയുന്നത് സെലക്ടര്‍മാരുടെ തന്ത്രമെന്ന് തുറന്നടിച്ച് സൗരാഷ്ട്ര താരം ഷെല്‍ഡണ്‍ ജാക്സണ്‍. തനിക്ക് 31 വയസായിരുന്നപ്പോഴും പ്രായത്തിന്‍റെ പേര് പറഞ്ഞ് പലപ്പോഴും തഴഞ്ഞിട്ടുണ്ടെന്ന് 35കാരനായ ജാക്സണ്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടം നടത്തുന്ന ജാക്സണ് ഇതുവരെ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചെങ്കിലും ലഭിച്ച അവസരങ്ങളില്‍ തിളങ്ങാനായിരുന്നില്ല. 2011ല്‍ സൗരാഷ്ട്രക്കായി അരങ്ങേറിയ ജാക്സണ്‍ 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 50.39 ശരാശരിയില്‍ 5947 റണ്‍സും 67 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 37.23 ശരാശരിയില്‍ 2346 റണ്‍സും ജാക്സണ്‍ നേടിയിട്ടുണ്ട്.

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു, ഇത്തവണ ടി10 ടീമിന്‍റെ മെന്‍ററായി

ഇത്തവണ ദുലീപ് ട്രോഫിക്കും ന്യൂസിലന്‍ഡിനെതിരായ ചതുര്‍ദിന, ഏകദിന പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ എ ടീമിലേക്കും സെലക്ടര്‍മാര്‍ ജാക്സണെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സെലക്ടമാര്‍ക്കെതിരെ തുറന്നടിച്ച് ജാക്സണ്‍ രംഗത്തെത്തിയത്.
എനിക്ക് 35 വയസായി. പ്രായമായതുകൊണ്ടാണ് പരിഗണിക്കാത്തത് എന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങളില്‍ 25-30 ശതമാനവും മുപ്പതുകളുടെ പകുതിയിലുള്ളവരാണ്. 31 വയസുള്ളപ്പോഴും പ്രായമായതുകൊണ്ടാണ് എന്നെ പരിഗണിക്കാത്തത് എന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു, ഇത്തവണ ടി10 ടീമിന്‍റെ മെന്‍ററായി

എന്നിട്ട് ദുലീപ് ട്രോഫി, ഇന്ത്യ എ ടീമിലെടുത്തവരില്‍ ആറ് പേരെങ്കിലും 30കള്‍ പിന്നിട്ടവരാണ്. രാജ്യത്തിനായി കളിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ എന്തുകൊണ്ട് അത് നടപ്പിലാക്കുന്നില്ലെന്നും സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ജാക്സണ്‍ ചോദിച്ചു.

എനിക്കു തോന്നുന്നത് ചിലരെ ടീമിലടുക്കാനും ചിലരെ ഒഴിവാക്കാനുമുള്ള സെലക്ടര്‍മാരുടെ തന്ത്രമായാണ് എനിക്കിത് തോന്നുന്നത്. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഞാനിതില്‍ കാണുന്നില്ല. ടീമിലെടുക്കാത്തതില്‍ തനിക്ക് എല്ലായ്പ്പോഴും അസ്വസ്ഥനായ കളിക്കാരന്‍റെ പ്രതിച്ഛായ ആണ് പുറത്ത് ഉള്ളതങ്കിലും യഥാര്‍ഥത്തില്‍ താന്‍ സന്തോഷവനായ കളിക്കാരനണെന്നും ജാക്സണ്‍ പറഞ്ഞു.