മുംബൈ: ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാനും കാര്യവട്ടത്തേക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ ധവാനെ ഉള്‍പ്പെടുത്തുകയായിരുന്നു. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ധവാനെ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരമായിട്ടാണ് ധവാന്‍ കളിക്കുക. ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്.

ലോകകപ്പിനിടെ പരിക്കേറ്റ ശേഷം വിന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന-ടി20 ടീമിലേക്ക് ധവാനെ തിരികെ വിളിച്ചിരുന്നു. എന്നാല്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയ്ക്ക് മുമ്പ് ഫോം വീണ്ടെടുക്കാന്‍ വേണ്ടിയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ ഓപ്പണര്‍മാരും ടീമിലുണ്ട്.

ആദ്യ ഏകദിനത്തില്‍ വിജയ് ശങ്കര്‍ കളിച്ചിരുന്നില്ല. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.