ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ- പാകിസ്ഥാന്‍ മത്സരമുണ്ട്. പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാത്തിരിക്കുന്നത്. ലോകകപ്പിന് ഇനിയും നാല് മാസം ശേഷിക്കെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ആര് വിജയിക്കുമെന്നതിന കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഷൊയ്ബ് അക്തര്‍.

ഇസ്ലാമാബാദ്: കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. മത്സരത്തില്‍ പാകിസ്ഥാന്‍ ജയിക്കുകയും ചെയ്തു. ലോകകപ്പ് വേദിയില്‍ പാകിസ്ഥാന്‍, ഇന്ത്യയെ തോല്‍പ്പിക്കുന്ന ആദ്യ മത്സരമായിരുന്നത്. തോല്‍വി ഇന്ത്യയുടെ പുറത്താകലിന് കാരണമായി. തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റാണ് ഇന്ത്യ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങുന്നത്.

ഇത്തവണ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ- പാകിസ്ഥാന്‍ മത്സരമുണ്ട്. പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാത്തിരിക്കുന്നത്. ലോകകപ്പിന് ഇനിയും നാല് മാസം ശേഷിക്കെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ആര് വിജയിക്കുമെന്നതിന കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഷൊയ്ബ് അക്തര്‍. ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസമായിരിക്കമെന്നാണ് അക്തര്‍ പറയുന്നത്. ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങളുമുണ്ട്... ''പിച്ചിലെ സാഹചര്യങ്ങള്‍ മല്‍സരഫലത്തില്‍ നിര്‍ണായക റോള്‍ വഹിക്കും. അവസാന പരാജയത്തില്‍ നിന്ന് പാഠമുള്‍കൊണ്ടാണ് ഇന്ത്യയെത്തുക. അതുകൊണ്ടുതന്നെ വ്യക്തമായ പദ്ധതിയുണ്ടാവും. പാകിസ്ഥാന് ജയിക്കുക അത്ര എളുപ്പമായിരിക്കില്ല. കഴിഞ്ഞ ലോകപ്പില്‍ നേടിയത് പോലൊരു ജയം ഇത്തവണ ാെരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.'' അക്തര്‍ മുന്നറിയിപ്പ് നല്‍കി.

'ഇന്ത്യയെ മഹത്തായ ഓവര്‍സീസ് പരമ്പര വിജയത്തിലേക്ക് നയിച്ച നായകന് പിറന്നാള്‍ ആശംസകള്‍'; രഹാനെയ്ക്ക് ഇന്ന് 34

''ആര് വിജയിക്കുമെന്ന് പ്രവചിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ മെല്‍ബണ്‍ ഗ്രൗണ്ടില്‍ കാണികളുടെ പിന്തുണ ഇന്ത്യക്കായിരുന്നു. മത്സരത്തില്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്ന് അറിഞ്ഞു. എംസിജിയില്‍ ഉള്‍കൊള്ളാവുന്ന കാണികളില്‍ പകുതിയില്‍ കൂടുതല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവരായിരിക്കും.'' അക്തര്‍ പറഞ്ഞു.

രണ്ടാമത് ബാറ്റ് ചെയ്താല്‍ പാകിസ്ഥാന് സാധ്യതയുണ്ടെന്നും അക്തര്‍ പറഞ്ഞു. ''മെല്‍ബണിലെ പിച്ച് ഫാസ്റ്റ് ബൗര്‍ക്കു ബൗണ്‍സും വേഗവും നല്‍കും. അതുകൊണ്ട് പാകിസ്താന്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാവും നല്ലത്.'' അക്തര്‍ പറഞ്ഞുനിര്‍ത്തി.

കരുതുംപോലെ വഖാര്‍ യൂനിസ് അല്ല; തന്‍റെ മാതൃക ആരൊക്കെയെന്ന് വ്യക്തമാക്കി ഉമ്രാന്‍ മാലിക്

കഴിഞ്ഞ ലോകകപ്പില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴിന് 151 റണ്‍സാണ് നേടാന്‍ സാധിച്ചത്. 57 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 39 റണ്‍സുമായി റിഷഭ് പന്തും തിളങ്ങി. ഷഹീന്‍ അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റുകളെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 17.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ബാബര്‍ അസം (68), മുഹമ്മദ് റിസ്‌വാന്‍ (79) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. അതിനു മുമ്പ് ഏകദിന, ടി20 ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു.