199ല്‍ കൊല്‍ക്കത്തയില്‍ ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം അക്തറിനായിരുന്നു. അതിന് മുമ്പുള്ള രണ്ട് ടെസ്റ്റിലും സെഞ്ചുറി തകര്‍പ്പന്‍ ഫോമിലായിരുന്നു സച്ചിന്‍. എന്നാല്‍ കൊല്‍ക്കത്തയില്‍ അക്തറിന്റെ യോര്‍ക്കറിന് മുന്നില്‍ സച്ചിന് അടിത്തെറ്റി.

ഇസ്ലാമാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar) മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറും ( നിരവധി തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് തവണ അക്തര്‍, സച്ചിനെ പുറത്താക്കിയിട്ടുണ്ട്. അറ്റാക്കിംഗ് ക്രിക്കറ്റിലൂടെ സച്ചിന്‍ പലപ്പോഴും മറുപടിയും നല്‍കിയിട്ടുണ്ട്. ഓരോ തവണ സച്ചിനെ നേരിടുമ്പോഴും എക്കാലത്തേയും ഏറ്റവും മികച്ച താരം അദ്ദേഹമാണെന്ന് ഞാന്‍ മനസിലാക്കാറുണ്ടെന്ന് അക്തര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

199ല്‍ കൊല്‍ക്കത്തയില്‍ ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം അക്തറിനായിരുന്നു. അതിന് മുമ്പുള്ള രണ്ട് ടെസ്റ്റിലും സെഞ്ചുറി തകര്‍പ്പന്‍ ഫോമിലായിരുന്നു സച്ചിന്‍. എന്നാല്‍ കൊല്‍ക്കത്തയില്‍ അക്തറിന്റെ യോര്‍ക്കറിന് മുന്നില്‍ സച്ചിന് അടിത്തെറ്റി. ആദ്യ പന്തില്‍ തന്നെ സച്ചിന്റെ വിക്കറ്റ് തെറിപ്പിച്ചതിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അക്തര്‍. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''കൊല്‍ക്കത്ത ടെസ്റ്റിന് മുമ്പ് ഞാന്‍ സഖ്‌ലെയ്ന്‍ മുഷ്താഖുമായി സംസാരിച്ചിരുന്നു. ക്രിക്കറ്റിലെ ദൈവം ആരാണെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. സച്ചിനെന്നായിരുന്നു സഖ്‌ലെയ്‌നിന്റെ മറുപടി. കൊല്‍ക്കത്തയില്‍ ഞാന്‍ സച്ചിനെ പുറത്താക്കുമെന്ന് സഖ്‌ലെയ്‌നിനോട് പറഞ്ഞു. എന്നാല്‍ സഖ്‌ലെയ്ന്‍ പറഞ്ഞത് എനിക്ക് തന്നെയായിരിക്കും വിക്കറ്റെന്നാണ്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും സച്ചിനെ പുറത്താക്കിയത് താനാണെന്നും സഖ്‌ലെയ്ന്‍ പറഞ്ഞു. പിന്നീട് ആ സംസാരം മുറിഞ്ഞു. 

മത്സരത്തില്‍ ദ്രാവിഡിനെ ഞാന്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ സച്ചിന്‍ ക്രീസിലേക്ക്. തിങ്ങിനിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികളെ സാക്ഷിയാക്കി വളരെ പതുക്കെയാണ് സച്ചിന്‍ ക്രീസിലേക്ക് വരുന്നത്. ആരാധകര്‍ സച്ചിന് വേണ്ടി ആര്‍പ്പുവിളിക്കുന്നുണ്ട്. എനിക്ക് ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. ഇതിനിടെ സഖ്‌ലെയ്ന്‍ അടുത്തെത്തി എന്നോട് പറഞ്ഞു. നിന്റെ സമയമായെന്ന് പറഞ്ഞു. നിനക്ക് പുറത്താക്കാന്‍ കഴിയുമോ എന്നും സഖ്‌ലെയ്ന്‍ ചോദിച്ചു. എനിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 

നാലു മാസം തന്നാല്‍ അവനെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാക്കാം, യുവപേസറെക്കുറിച്ച് ഷമി

എന്നാല്‍ എനിക്കദ്ദേഹത്തെ പുറത്താക്കണമെന്നുണ്ടായിരുന്നു. ഏത് പന്തെറിയണമെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ എന്റെ യോര്‍ക്കറില്‍ സച്ചിന്റെ മിഡില്‍ സ്റ്റംപ് തെറിച്ചു. പന്ത് നന്നായി റിവേഴ്‌സ് സിംഗ് ചെയ്തിരുന്നു. സച്ചിനെ അത്തരത്തില്‍ പുറത്താക്കിയതിന് ശേഷം എന്റെ ജനപ്രീതിയും വര്‍ധിച്ചു.'' അക്തര്‍ പറഞ്ഞു. ആ വിക്കറ്റിന് ശേഷം സഖ്‌ലെയ്‌നായിരുന്നു തന്നേക്കാളും സന്തോഷവാനെന്നും അക്തര്‍ കൂട്ടിചേര്‍ത്തു.

'അവന്‍ ടീമിലില്ലാതെ പോയത് അത്ഭുതമാണ്'; ഇന്ത്യന്‍ താരത്തെ തഴഞ്ഞതിനെ കുറിച്ച് മുഹമ്മദ് കൈഫ്

സച്ചിന്റെ ദേഹത്ത് പന്തെറിഞ്ഞ് മനപൂര്‍വം അദ്ദേഹത്തെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അടുത്തിടെ അക്തര്‍ പറഞ്ഞിരുന്നു. കറാച്ചി ടെസ്റ്റിലെ സംഭവമാണ് അക്തര്‍ വിവരിച്ചിരുന്നത്. ''ഇക്കാര്യം മുമ്പ് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കറാച്ചി ടെസ്റ്റിലായിരുന്നു സച്ചിനെ പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നടത്തിയത്. വിക്കറ്റില്‍ പന്തെറിയാനാണ് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞിരുന്നത്. എന്നാല്‍ ഹെല്‍മെറ്റില്‍ എറിഞ്ഞ് പരിക്കേല്‍പ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ സച്ചിന്‍ മനോഹരമായി തന്റെ ശരീരം സംരക്ഷിച്ചു.'' അക്തര്‍ മുന്‍ പാകിസ്ഥാന്‍ പേസര്‍ വ്യക്തമാക്കി.