ഐസിസി വനിതാ ടി20 ബോളിങ് റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിന്റ് സ്വന്തമാക്കി ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിലെയും ഏഷ്യ കപ്പിലെയും മികച്ച പ്രകടനമാണ് താരത്തിന് ഈ നേട്ടം നേടിക്കൊടുത്തത്.

ദുബായ്: ഐസിസി വനിതാ ടി20 ബോളിങ് റാങ്കിങ്ങില്‍ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റ് സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരണി. ഏഷ്യന്‍ ഗെയിംസിലെയും ഏഷ്യ കപ്പിലെയും മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റായ 817 ആണ് താരം സ്വന്തമാക്കിയത്. 2018 നവംബറില്‍ ഓസ്ട്രേലിയയുടെ മേഗന്‍ ഷട്ട് സ്ഥാപിച്ച 806 റേറ്റിങ് പോയിന്റുകള്‍ എന്ന റെക്കോര്‍ഡാണ് ചരണി ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ഏഷ്യ കപ്പില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ താരം, ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ 4/20 പ്രകടനത്തിലൂടെ ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവേഹിച്ചു.

തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെതിരെ 4/10 എന്ന കരിയര്‍ ബെസ്റ്റ് പ്രകടനവും താരം പുറത്തെടുത്തു. ശ്രീലങ്കയ്ക്കെതിരായ ഫൈനലിലും വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ചരണി റെക്കോര്‍ഡ് റേറ്റിങ് സ്വന്തമാക്കിയത്. അതേസമയം, ടി20 ബൗളിംഗ് റാങ്കിംഗില്‍ 754 പോയിന്റോടെ ഇന്ത്യയുടെ ദീപ്തി ശര്‍മ്മ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 79 നേടിയ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ധാന ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി.

സിംബാബ്വെ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ പ്രകടനങ്ങള്‍ റാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി (182 റണ്‍സ്) നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് ബാറ്റിങ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. സിംബാബ്വെയുടെ ന്യാഷ ഗ്വാഞ്ചുര ബോളിങ് റാങ്കിങ്ങില്‍ 156-ാം സ്ഥാനത്തേക്കും, മോഡെസ്റ്റര്‍ മുപാചികുവ ബാറ്റിങ് റാങ്കിങ്ങില്‍ 40-ാം സ്ഥാനത്തേക്കും കയറി.

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്മൃതി മന്ധാനയാണ് ഒന്നാം സ്ഥാനത്ത് (790 പോയിന്റ്). ഓസ്‌ട്രേലിയയുടെ അലാന കിങ് (ഏകദിന ബൗളിംഗ്്), ബേത് മൂണി (ടി20 ബാറ്റിങ്), ആഷ്ലി ഗാര്‍ഡ്‌നര്‍ (ഏകദിന ഓള്‍റൗണ്ടര്‍), ഹെയ്‌ലി മാത്യൂസ് (ടി20 ഓള്‍റൗണ്ടര്‍) എന്നിവരും അതത് വിഭാഗങ്ങളില്‍ തലപ്പത്ത് തുടരുന്നു.

YouTube video player