Asianet News MalayalamAsianet News Malayalam

'ശ്രേയസ് സന്നാഹം നേരത്തെ തുടങ്ങി, അതും അംപയറായി'; വൈറലായി ഇന്ത്യന്‍ താരത്തിന്റെ സാദൃശ്യമുള്ള അംപയര്‍ അക്ഷയ്

ഫീല്‍ഡ് അംപയറായ അക്ഷയ് ടോത്രെ. ഇന്ത്യന്‍ ക്രിക്കറ്റ് ശ്രേയസ് അയ്യരുമായി മുഖസാദൃശ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെയാണ് ടോത്രെ സോഷ്യല്‍ മീഡിയയില്‍ ഇത്രത്തോളം വൈറലായത്.

shreyas iyer lookalike umpire akshay totre goes viral after pakistan vs new zealand match saa
Author
First Published Sep 30, 2023, 9:48 PM IST

ഗുവാഹത്തി: ഏകദിന ലോകകപ്പ് സന്നാഹത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 346 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു. പരിക്കിന് ശേഷം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയതായിരുന്നു മത്സരത്തിന്റെ പ്രത്യേകത. 54 റണ്‍സെടുത്ത താരം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ ചര്‍ച്ചയായത് മറ്റൊരാളാണ്. 

ഫീല്‍ഡ് അംപയറായ അക്ഷയ് ടോത്രെ. ഇന്ത്യന്‍ ക്രിക്കറ്റ് ശ്രേയസ് അയ്യരുമായി മുഖസാദൃശ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെയാണ് ടോത്രെ സോഷ്യല്‍ മീഡിയയില്‍ ഇത്രത്തോളം വൈറലായത്. ശ്രേയസുമായി അസാധാരണ സാമ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ സാമ്യം ആരാധകര്‍ ആഘോഷിക്കുകയും ചെയ്തു. നര്‍മം നിറഞ്ഞ അടിക്കുറിപ്പുകളും മറ്റും പങ്കുവെക്കുകയാണ് ആരാധകര്‍. ചിത്രം പെട്ടെന്ന് ഒരു വൈറലാവുകയും ചെയ്തു.

ശ്രേയസിനെ എങ്ങനെ തിരിച്ചറിയുമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ശ്രേയസ് അയ്യര്‍ ലോകകപ്പിനുള്ള സന്നാഹം ഇവിടെ തുടങ്ങുന്നുവെന്ന് മറ്റൊരാള്‍ കമന്റിട്ടു. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം....

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ മുഹമ്മദ് റിസ്‌വാന്‍ നേടിയ 103 റണ്‍സാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ബാബര്‍ അസം (80), സൗദ് ഷക്കീല്‍ (75) എന്നിവരും തിളങ്ങി. മിച്ചല്‍ സാന്റ്‌നര്‍ കിവീസിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗില്‍ വില്യംസണ്‍ പുറമെ രജീന്‍ രവീന്ദ്ര (97), ഡാരില്‍ മിച്ചല്‍ (59), മാര്‍ക് ചാപ്മാന്‍ (65) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.

ഏഷ്യന്‍ ഗെയിംസ്: പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ! ചരിത്രത്തിലെ ഏറ്റവും വലിയ ജയം; സ്‌ക്വാഷിലും പാക് പട വീണു

Follow Us:
Download App:
  • android
  • ios