കിഷനെ മാത്രമെ ഒഴിവാക്കൂവെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ശ്രേയസിനും തിരിച്ചടിയായി. കോണ്‍ട്രാക്റ്റ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് രഞ്ജി ട്രോഫി കളിക്കാമെന്നേല്‍ക്കുകയും ചെയ്തു.

ബംഗളൂരു: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ ബിസിസിഐ വാര്‍ഷിക കോണ്‍ട്രാക്റ്റില്‍ നിന്നൊഴിവാക്കിയത്. ശ്രേയസിനൊപ്പം ഇഷാന്‍ കിഷനേയും കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ഇരുവരും പുതിയ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

കിഷനെ മാത്രമെ ഒഴിവാക്കൂവെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ശ്രേയസിനും തിരിച്ചടിയായി. കോണ്‍ട്രാക്റ്റ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് രഞ്ജി ട്രോഫി കളിക്കാമെന്നേല്‍ക്കുകയും ചെയ്തു. രഞ്ജി സെമിയില്‍ തമിഴ്‌നാടിനെതിരെ കളിക്കാമെന്നാണ് താരം ഏറ്റത്. താരത്തെ പുറത്താക്കിയതിന് ശേഷമുള്ള ട്രോളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രേയസിന്റെ മുഖ സാദൃശ്യമുള്ള അംപയറെ വച്ചാണ് ട്രോളുകള്‍. 

വനിതാ ഐപിഎല്ലില്‍ അംപയറായ പരഷാര്‍ ജോഷിയാണ് ശ്രേയസിനെ കുറിച്ചുള്ള ട്രോളുകളിലെ താരം. ശ്രേയസുമായുള്ള മുഖ സാദൃശ്യം കൊണ്ടുതന്നെയാണ് ജോഷി സോഷ്യല്‍ മീഡിയയില്‍ ഇത്രത്തോളം വൈറലായത്. ശ്രേയസുമായി അസാധാരണ സാമ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. നര്‍മം നിറഞ്ഞ അടിക്കുറിപ്പുകളും മറ്റും പങ്കുവെക്കുകയാണ് ആരാധകര്‍. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റ് പാസായിരുന്നു. പരിക്ക് മാറിയ സാഹചര്യത്തില്‍ താരം നിര്‍ബന്ധമായും മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. എന്നാല്‍ പരിക്കുണ്ടെന്ന് പറഞ്ഞ് ശ്രേയസ് രഞ്ജിയില്‍ നിന്ന് പിന്മാറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിസിസിഐയെ കബളിപ്പിക്കുകയായിരുന്നു ശ്രേയസ്.