സീസണിലെ ആദ്യ ജയം തേടിയാണ് ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്. സീസണില്‍ ഒരു പോയന്‍റ് പോലും നേടാത്ത രണ്ട് ടീമുകളിലൊന്നാണ് ഗുജറാത്ത്.

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മൂന്നാം മത്സരത്തിനിറങ്ങുന്നത്. അതേസമയം,രാജസ്ഥാൻ റോയല്‍സിനെതിരെ തോറ്റ ടീമില്‍ ഗുജറാത്ത് ഒരു മാറ്റം വരുത്തി. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കുമാര്‍ കുഷാഗ്ര പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

സീസണിലെ ആദ്യ ജയം തേടിയാണ് ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്. സീസണില്‍ ഒരു പോയന്‍റ് പോലും നേടാത്ത രണ്ട് ടീമുകളിലൊന്നാണ് ഗുജറാത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സാണ് രണ്ടാമത്തെ ടീം. അതേസമയം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹിയാകട്ടെ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഗുജറാത്തിനെതിരെ മികച്ച വിജയം നേടിയാല്‍ ഡല്‍ഹിക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേോ രണ്ടാം സ്ഥാനത്തോ എത്താനാവും.

Scroll to load tweet…

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, അശോക് ശർമ്മ.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, വിപ്രാജ് നിഗം, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ടി. നടരാജൻ, മുകേഷ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക