ഇതേ റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാമതുണ്ട്. 724 റേറ്റിംഗ് പോയന്‍റുള്ള ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് ആറാം സ്ഥാനത്തുള്ളപ്പോള്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സുമായി തിളങ്ങിയ വിരാട് കോലി രണ്ട് സ്ഥാനം ഉയര്‍ന്ന് 715 റേറ്റിംഗ് പോയന്‍റുമായി ഏഴാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം ശുഭ്മാന്‍ ഗില്ലിന് നഷ്ടമായി. ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഡെങ്കിപ്പനിമൂലം കളിക്കാനാവാഞ്ഞതാണ് ഒന്നാം സ്ഥാമനത്തെത്താനുള്ള ഗില്ലിന്‍റെ അവസരം നഷ്ടമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമായി 10 റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസത്തില്‍ ഗില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഗില്‍ പുതിയ റാങ്കിംഗില്‍ അകലം അഞ്ച് പോയന്‍റാക്കി കുറച്ചു.ലോകകപ്പിലെ പാകിസ്ഥാന്‍റെ ആദ്യ രണ്ട് കളികളിലും ബാബര്‍ ബാറ്റു കൊണ്ട് നിരാശപ്പെടുത്തിയിരുന്നു.

ബാബര്‍ നിരാശപ്പെടുത്തിയതോടെ ആദ്യ രണ്ട് കളികളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ പോലും ഗില്ലിന് ബാബറിനെ മറികടന്ന് റാങ്കിംഗില്‍ ഒന്നാമനാവാമായിരുന്നു. 14ന് നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിലും ഗില്ലിന് കളിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല. ഇന്ന് പുറത്തിറക്കിയ റാങ്കിംഗില്‍ 835 റേറ്റിംഗ് പോയന്‍റുമായി ബാബര്‍ ഒന്നാമതും 830 റേറ്റിംഗ് പോയന്‍റുമായി ഗില്‍ രണ്ടാമതുമാണ്. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ഡര്‍ ദസ്സന്‍ 758 റേറ്റിംഗ് പോയന്‍റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 729 റേറ്റിംഗ് പോയന്‍റുള്ള അയര്‍ലന്‍ഡിന്‍റെ ഹാരി ട്രെക്ടറാണ് നാലാം സ്ഥാനത്ത്.

ഞെട്ടിച്ച് മുഹമ്മദ് റിസ്വാൻ! ഐസിസി വിലക്ക് മറികടന്ന് പരസ്യ പ്രതികരണം; 'ജയിച്ചത്‌ ഗാസക്കും ഗാസ ജനതക്കും വേണ്ടി

ഇതേ റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാമതുണ്ട്. 724 റേറ്റിംഗ് പോയന്‍റുള്ള ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് ആറാം സ്ഥാനത്തുള്ളപ്പോള്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സുമായി തിളങ്ങിയ വിരാട് കോലി രണ്ട് സ്ഥാനം ഉയര്‍ന്ന് 715 റേറ്റിംഗ് പോയന്‍റുമായി ഏഴാം സ്ഥാനത്തെത്തി. 711 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ എട്ടാമതും 705 റേറ്റിംഗ് പോയന്‍റുളള പാകിസ്ഥാന്‍റെ ഇമാം ഉള്‍ ഹഖ് ഒമ്പതാമതുമാണ്.

'ടീമില്‍ നിന്നൊഴിവാക്കാന്‍ മാത്രം അവനെന്ത് തെറ്റ് ചെയ്തു'; ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗവാസ്കര്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ പത്തില്‍ നിന്ന് പുറത്തായപ്പോള് ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസന്‍ പത്താമതും രോഹിത് പതിനൊന്നാമതുമാണ്. ബൗളര്‍മാരില്‍ ജോഷ് ഹേസല്‍വുഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടാം സ്ഥാനത്തായി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് എട്ടാം സ്ഥാനത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക