സ്റ്റീവ് സ്മിത്തും കമിൻസും തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് ശക്തമായ ടീമുമായി ഓസ്ട്രേലിയ
പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരം ലാബുഷെയ്ന്‍ ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്.

മെല്‍ബണ്‍: ഏകദിന ലോകകപ്പിന് മുമ്പ് അടുത്ത ആഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തും പാറ്റ് കമിന്‍സും ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈയിന് പരിക്കേറ്റ ട്രാവിസ് ഹെഡ് ടീമിലില്ല. കമിന്‍സിന്‍റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഓസീസിനെ നയിക്കുന്ന മിച്ചല്‍ മാഷും ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ട്.
മാറ്റ് ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങള്‍. ഏകദിന ലോകകപ്പ് ടീമില്‍ ഇല്ലാത്ത മാര്‍നസ് ലാബുഷെയ്ന്‍, തന്‍വീര്‍ സംഗ, നഥാന്‍ എല്ലിസ് എന്നിവരും ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ട്. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരം ലാബുഷെയ്ന്‍ ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്.
പാക് ഡ്രസ്സിംഗ് റൂമിലെ ബാബര്‍-ഷഹീൻ അഫ്രീദി തർക്കം, പ്രതികരണവുമായി ഷൊയൈബ് അക്തർ-വീഡിയോ
ലോകകപ്പ് ടീമിലുള്ള ആഷ്ടണ്‍ ആഗര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല. ലോകകപ്പിന് തൊട്ടുമുമ്പ് ഈ മാസം 22, 24, 27 തീയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങള്‍. ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), സീൻ ആബട്ട്, അലക്സ് കാരി, നേഥൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷെയ്ന്‍, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്നിസ് , ഡേവിഡ് വാർണർ, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക