എന്നാല്‍ ഇത്തരം തര്‍ക്കങ്ങളൊക്കെ ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ക്കിടയില്‍ സ്വാഭാവികമാണെന്ന് അക്തര്‍ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ തമ്മില്‍ പല വാദ പ്രതിവാദങ്ങളും നടത്തും. അത് ഇന്ത്യന്‍ ടീമായാലും പാക്കിസ്ഥാന്‍ ടീമായാലും അങ്ങനെ തന്നൊണ്.
കറാച്ചി:ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസമും ടീമിന്‍റെ ബൗളിംഗ് കുന്തമുനയായ ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ച ബാബറിന് ഷഹീന്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മോശം പ്രകടനത്തിന്‍റെ പേരില്‍ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗള്‍ ചെയ്തവരെയും പറ്റിയും പറയാന്‍ ഷഹീന്‍ ബാബറിനോട് ആവശ്യപെട്ടു. ആരൊക്കെ നന്നായി കളിച്ചുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു ബാബറിന്‍റെ മറുപടി. വാക്കുതര്‍ക്കം കടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഏഷ്യാ കപ്പ് ഫൈനൽ: ശ്രീലങ്കക്ക് നിര്‍ണായക ടോസ്; ഫാബ് ഫൈവ് തിരിച്ചെത്തി; ഇന്ത്യൻ ടീമില്‍ 6 മാറ്റങ്ങൾ
എന്നാല്‍ ഇത്തരം തര്‍ക്കങ്ങളൊക്കെ ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ക്കിടയില്‍ സ്വാഭാവികമാണെന്ന് അക്തര്‍ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ തമ്മില്‍ പല വാദ പ്രതിവാദങ്ങളും നടത്തും. അത് ഇന്ത്യന്‍ ടീമായാലും പാക്കിസ്ഥാന്‍ ടീമായാലും അങ്ങനെ തന്നൊണ്. ഛക് ദേ ഇന്ത്യ എന്ന സിനിമയില്‍ പോലും അത് കാണിക്കുന്നുണ്ട്.
പക്ഷെ ഡ്രസ്സിംഗ് റൂമില്‍ മാത്രം ഒതുങ്ങേണ്ട ഇത്തരം ചര്‍ച്ചകളുടെ ദൃശ്യങ്ങള്‍ പുറത്തേക്ക് വിടുന്നത് ടീമിലെ തന്നെ ചില കളിക്കാരാണെന്നും അതിന് അവരെ അനുവദിക്കുന്ന ചില മാനേജര്‍മാരെയാണ് പറയേണ്ടതെന്നും അക്തര്‍ പറഞ്ഞു. ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കാനെ ഇത്തരം കാര്യങ്ങള്‍ പുറത്തുവിടുന്നത് വഴി കഴിയുവെന്നും അക്തര്‍ പറഞ്ഞു.
ഓസ്ട്രേലിയയോ പാക്കിസ്ഥാനോ ഒന്നുമല്ല; ലോകകപ്പ് ഫേവറൈറ്റുകളെ പ്രവചിച്ച് കുമാര്‍ സംഗക്കാര
ലോകകകപ്പിന് മുമ്പ് പാക്കിസ്ഥാന്‍ ടീമും ക്യാപ്റ്റന്‍ ബാബര്‍ അസമും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പേസ് ബൗളര്‍മാരുടെ പരിക്കാണ് അതില്‍ പ്രധാനം.ലോകകപ്പില്‍ 10 ഓവര്‍ തികച്ചെറിയാന്‍ കഴിയുന്ന ബൗളര്‍മാര്‍ വേണം. നസീം ഷാക്ക് പരിക്കേറ്റു. ഹാരിസ് റൗഫിന്‍റെ കാര്യം എന്തായെന്ന് അറിയില്ല. അതുപോലെ ലോകകപ്പിന് മുമ്പ് പരിഹിക്കേണ്ടതായ നിരവധി പ്രശ്നങ്ങളുണ്ട് പാക്കിസ്ഥാന്‍റെ മുന്നില്‍. ലോകകപ്പില്‍ പാക്കിസ്ഥാന് മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ ബാബറിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടിവരുമെന്നും അക്തര്‍ മുന്നറിയിപ്പ് നല്‍കി.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പാകിസ്ഥാനാ് ജയിക്കാനായത്. ഇന്ത്യ, ശ്രീലങ്ക എന്നിവരോട് ബാബര്‍ അസമും സംഘവും പരാജയപ്പെടുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ടൂര്‍ണമെന്‍റായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ ഫൈനലിലേക്ക് മുന്നേറാന്‍ സാധിച്ചില്ല. മാത്രമല്ല പ്രധാന പേസര്‍മാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്ക് പരിക്കേറ്റത് തിരിച്ചടിയാവുകയും ചെയ്തു.
