മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തുന്നത്. മടങ്ങിവരവ് എന്തായാലും ആരാധകരെ നിരാശപ്പെടുത്തിയില്ല. കേരളം മൂന്നിന് 98 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. രോഹന്‍ പ്രേമിനൊപ്പം 91 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു.

റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. 108 പന്തില്‍ 72 റണ്‍സാണ് സഞ്ജു മടങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. അറ്റാക്ക് ചെയ്ത് കളിച്ച സഞ്ജു ഏഴ് സിക്‌സും നാല് ഫോറും നേടിയിരുന്നു. സഞ്ജുവിനെ കൂടാതെ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തുന്നത്. മടങ്ങിവരവ് എന്തായാലും ആരാധകരെ നിരാശപ്പെടുത്തിയില്ല. കേരളം മൂന്നിന് 98 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. രോഹന്‍ പ്രേമിനൊപ്പം 91 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു. അധികസമയം നീണ്ടുനിന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ ഇന്നിംഗ്‌സെന്നാണ് പലരും പറയുന്നത്. എന്നാല്‍ സഞ്ജു സെഞ്ചുറി നേടണമായിരുന്നുവെന്ന് ആഗ്രഹിച്ചവരുമുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചായയ്ക്ക് ശേഷമുള്ള സെഷനില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറിന് 259 എന്ന നിലയിലാണ്. മൂന്നാം സെഷനില്‍ സഞ്ജു ഉള്‍പ്പെടെ ജലജ് സക്‌സേനയുടെ (0) വിക്കറ്റും കേരളത്തിന് നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ (33), സിജോമോന്‍ ജോസഫ് (20) എന്നിവരാണ് ക്രീസില്‍. ജാര്‍ഖണ്ഡിന് വേണ്ടി ഷഹ്ബാസ് നദീം മൂന്നും ഉത്കര്‍ഷ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. രോഹന്‍ പ്രേം (79)- രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രോഹന്‍ കുന്നുമ്മല്‍ പുറത്തായി. ഷഹ്ബാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒരു സിക്‌സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തിയ ഷോണ്‍ ജോര്‍ജ് (1), സച്ചിന്‍ ബേബി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ കേരളം മൂന്നിന് 98 എന്ന നിലയിലായി. അഞ്ചാമനായിട്ടാണ് സഞ്ജു ക്രീസിലെത്തുന്നത്. കൂട്ടുകെട്ട് മികച്ച നിലയില്‍ പോയികൊണ്ടിരിക്കെ രോഹന്‍ പ്രേം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. സഞ്ജുവിന് ശേഷം ഇറങ്ങിയ ജലജ് സക്‌സേന (0) റണ്ണൗട്ടാവുകയായിരുന്നു. 

കേരള ടീം: രോഹന്‍ പ്രേം, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ ജോര്‍ജ്, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന, എഫ് ഫനൂസ്.