മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്.

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണമായത് ഷഹീന്‍ അഫ്രിദിയുടെ പരിക്കെന്ന് സോഷ്യല്‍ മീഡിയ. മത്സരത്തില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തപ്പോഴാണ് അഫ്രീദിക്ക് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റ അഫ്രീദി ഗ്രൗണ്ടിന് പുറത്തേക്ക് പോയി. ശേഷം 16ാം ഓവറില്‍ പന്തെറിയാന്‍ താരമെത്തിയെങ്കിലും ഒരു പന്തെറിഞ്ഞ ശേഷം പഗ്രൗണ്ടില്‍ നിന്നും മടങ്ങുകയായിരുന്നു. 

അവിടെയാണ് പാകിസ്ഥാന് തോല്‍വി സമ്മതിച്ചത്. ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ ഇഫ്തിഖര്‍ അഹമ്മദിന്റെ അഞ്ച് പന്തില്‍ 13 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. പിന്നാലെ മത്സരം കൈവിടുകയും ചെയ്തു. 2.1 ഓവര്‍ മാത്രമെറിഞ്ഞ അഫ്രീദി 13 റണ്‍സ് മാത്രമായിരുന്നു വിട്ടുകൊടുത്തത്. ചില ട്വീറ്റുകള്‍ വായിക്കാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്‌സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്‌ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. 

ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്‌റ്റോക്‌സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ സ്റ്റോക്‌സ് വിജയം പൂര്‍ത്തിയാക്കി.

ഇതിനാണ് കര്‍മ എന്ന് പറയുന്നത്! പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ അക്തറിന് കിടിലന്‍ മറുപടിയുമായി മുഹമ്മദ് ഷമി