ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മിഡ് ഓഫില്‍ കോര്‍ബിന്‍ ബോഷിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.
ലക്‌നൗ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും നിരാശപ്പെടുത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നേരിട്ട ആറാം പന്തിലാണ് താരം മടങ്ങിയത്. വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 15 റണ്‍സാണ് പന്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റണ്‍സെടുക്കാതെ പുറത്തായ പന്ത് പഞ്ചാബ് കിംഗ്‌സിനെതിരെ രണ്ട് റണ്ണിനും മടങ്ങി. 27 കോടിക്ക് ലക്‌നൗവിലെത്തിയ പന്തിന് ഇതുവരെ നേടാനായത് 19 റണ്‍സ് മാത്രം.
ഇന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മിഡ് ഓഫില്‍ കോര്‍ബിന്‍ ബോഷിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. ഇതോടെ താരത്തിനെതിരെ ട്രോളുകളും വന്നു തുടങ്ങി. ഇത്രയും കോടികള്‍ നല്‍കിയതിന്റെ ഫലമൊന്നും ബാറ്റിംഗ് പ്രകടനത്തില്‍ കാണുന്നില്ലെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില പോസ്റ്റുകള്‍ വായിക്കാം...
അതേസമയം മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്നിന് 146 എന്ന നിലയിലാണ് ലക്‌നൗ. 60 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. മാര്‍ഷിനെ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പന്തിന് പുറമെ നിക്കോളാസ് പുരാന്റെ (12) വിക്കറ്റും ലക്‌നൗവിന് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (42), ആയുഷ് ബദോനി (26) എന്നിവരാണ് ക്രീസില്‍.
ആദ്യ രണ്ട് മത്സരങ്ങളില്‍ എന്തുകൊണ്ട് തിളങ്ങാനായില്ല? കാരണം വ്യക്തമാക്കി വെങ്കടേഷ് അയ്യര്‍
രണ്ടാം ജയം തേടിയാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. മത്സരത്തിന്റെ തലേന്ന് നെറ്റ് സെഷനില്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സ്ഥിരീകരിച്ചു. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശാര്‍ദുല്‍ താക്കൂര്‍, ദിഗ്വേഷ് സിംഗ് രതി, ആകാശ് ദീപ്, ആവേശ് ഖാന്‍.
മുംബൈ ഇന്ത്യന്‍സ് : വില്‍ ജാക്ക്‌സ്, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, ദീപക് ചഹര്‍, വിഘ്‌നേഷ് പുത്തൂര്‍.

