Asianet News MalayalamAsianet News Malayalam

ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര നഷ്ടമാകുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം! ഗംഭീറിനെ ട്രോളി സോഷ്യല്‍ മീഡിയ

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍ക്കുന്നത്.

social media trolls coach gautam gambhir after india loss against sri lanka
Author
First Published Aug 7, 2024, 10:07 PM IST | Last Updated Aug 7, 2024, 10:07 PM IST

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യയുടെ പുതിയ പരിശീകന്‍ ഗൗതം ഗംഭീറിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍ക്കുന്നത്. ഗംഭീര്‍ പരിശീലകനായിട്ടുള്ള ആദ്യ ഏകദിന പരമ്പരയാണിത്. നേരത്തെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 110 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. 

ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. 35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി, റിയാന്‍ പരാഗ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. ഫോമിലില്ലാത്ത താരങ്ങളെ ടീമിലെത്തിന്റെ ഫലമാണ് കാണുന്നതെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. ഇത്തരം തീരുമാനങ്ങളെടുക്കുന്നത് ഗംഭീറാണെന്നും അദ്ദേഹത്തിന് ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്ന് അറിയില്ലെന്നും വിമര്‍ശകര്‍ പറഞ്ഞുവെക്കുന്നു. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദററും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. വളരെ മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ (6) വിക്കറ്റ് നഷ്ടമായി. അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡ്. എട്ടാം ഓവറില്‍ രോഹിത്തും മടങ്ങി. റിഷഭ് പന്തിന് (6) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. പിറകെ വിരാട് കോലിയും (20) കൂടാരം കയറി. 

പരമ്പര നഷ്ടമായതോടെ ലോകം അവസാനിക്കില്ല! ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനം തോറ്റതിനെ കുറിച്ച് രോഹിത് ശര്‍മ

ഇതോടെ നാലിന് 71 എന്ന നിലയിലായി ഇന്ത്യ. അക്‌സര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8), ആദ്യ ഏകദിനം കളിക്കുന്ന റിയാന്‍ പരാഗ് (15), ശിവം ദുബെ (9) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വാഷിംഗ്ടണ്‍ സുന്ദറിന്റെ (30) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. കുല്‍ദീപ് യാദവാണ് (6) പുറത്തായ മറ്റൊരു താരം മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. വെല്ലാലഗെയ്ക്ക് പുറമെ ജെഫ്രി വാന്‍ഡര്‍സെ രണ്ട് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios