Asianet News MalayalamAsianet News Malayalam

സ്വന്തം ടീമിലെ താരങ്ങളെ ഓര്‍മയില്ല! കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള രവി ശാസ്ത്രിയുടെ ചോദ്യമാണ് ശ്രേയസിനെ കണ്‍ഫ്യൂഷനാക്കിയത്. രണ്ട് ലിസ്റ്റുകളാണ് ക്യാപ്റ്റന്റെ കൈയ്യിലുണ്ടായിരുന്നത്.

social media trolls kolkata knight riders captain shreyas iyer after he forget teammates name
Author
First Published Mar 30, 2024, 12:05 PM IST

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സ്വന്തം ടീമിലെ താരങ്ങളുടെ പേര് മറന്നുപോയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കെതിരെ ട്രോള്‍. ടോസിന് ശേഷം ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള ചോദ്യമാണ് ശ്രേയസിന് പൊല്ലാപ്പായത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം കൊല്‍ക്കത്തയ്ക്കായിരുന്നു. നായകന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു.

ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള രവി ശാസ്ത്രിയുടെ ചോദ്യമാണ് ശ്രേയസിനെ കണ്‍ഫ്യൂഷനാക്കിയത്. രണ്ട് ലിസ്റ്റുകളാണ് ക്യാപ്റ്റന്റെ കൈയ്യിലുണ്ടായിരുന്നത്. പിന്നീട് ശ്രേയസിന് പറ്റിയ അമളി സാമൂഹിമാധ്യമങ്ങള്‍ ഏറ്റെടുത്തു. സ്വന്തം ടീമിലെ താരങ്ങളെ മറന്ന ശ്രേയസ് ട്രോളുകളില്‍ നിറഞ്ഞു. ടീം തെരഞ്ഞെടുക്കുന്നത് കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍ ആണെന്ന് ശ്രേയ്‌സ് മുന്‍പ് പറഞ്ഞിരുന്നു.

മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5  ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സുനില്‍ നരെയ്ന്‍ (47), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി.

ചില്ലിട്ടുവെക്കാം! ഹൃദ്യം, മനോഹരം; പരസ്പരം കെട്ടിപ്പിടിച്ച് കോലിയും ഗംഭീറും; നിറഞ്ഞ ചിരിയോടെ ഇരുവരും പിരിഞ്ഞു

ഗംഭീര തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (20 പന്തില്‍ 30)  നരെയ്ന്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. നരെയ്നെ വിജയ്കുമാര്‍ വിശാഖ് ബൗള്‍ഡാക്കി. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്ന്റെ ഇന്നിംഗ്സ്. വൈകാതെ സാള്‍ട്ടും മടങ്ങി. എന്നാല്‍ വെങ്കടേഷ് - ശ്രേയസ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനരികെ വെങ്കടേഷ് വീണെങ്കിലും റിങ്കു സിംഗിനെ (5) കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ (39) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Follow Us:
Download App:
  • android
  • ios