ടൈം ഔട്ട് സമയത്ത് ഗ്രൗണ്ടിലെത്തിയ ഗംഭീര്‍, കോലിയെ ആശ്ലേഷിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരത്തെ ആരാധകര്‍ കണ്ടത് രണ്ട് പേര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ്. ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയുടെയും ഗൗതം ഗംഭീറിന്റെയും ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ പലതും പ്രതീക്ഷിക്കും. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ചവരാണ് ഇരുവരും. എന്നാല്‍ ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകോര്‍ത്തു. 

2023 സീസണിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല. ലക്‌നൗ സൂപ്പര്‍ ജയന്‍സ് ആര്‍സിബി മത്സരത്തിനിടെയുള്ള ഈ രംഗം ആരാധകര്‍ മറന്നു കാണില്ല. ലക്‌നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോലിയും നേര്‍ക്കുനേര്‍ വന്നു. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലക്‌നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററായി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാധകരും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു. 

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി സമ്മതിച്ചേ പറ്റൂ! സഹതാരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഹാര്‍ദിക് കണ്ട് പഠിക്കട്ടെ

സാമൂഹിക മാധ്യമങ്ങളില്‍ കോലി - ഗംഭീര്‍ പോസ്റ്റുകള്‍ നിറഞ്ഞു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുകളാണെന്ന് ഈയിടെ വിരാട് കോലിയും ഗൗതം ഗംഭീറും വ്യക്തമാക്കിയതാണ്. അതിന്ന് ഗ്രൗണ്ടിലും കണ്ടു. ടൈം ഔട്ട് സമയത്ത് ഗ്രൗണ്ടിലെത്തിയ ഗംഭീര്‍, കോലിയെ ആശ്ലേഷിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ കാണാം...

Scroll to load tweet…

ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 183 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) ഇന്നിംഗ്‌സാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കാമറൂണ്‍ ഗ്രീന്‍ (33), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) അല്‍പമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു.