പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. ഏഷ്യാകപ്പ് വേദി വിട്ടുകൊടുക്കേണ്ട അവസ്ഥയായി അവര്‍ക്ക്. ഇതിനിടെ സോഷ്യല്‍ മീഡിയ ട്രോളുകളും ഉയരുന്നു.

മുംബൈ: ഏഷ്യാകപ്പ് വേദി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പാകിസ്ഥാനിലെ ക്വെറ്റയില്‍ സ്‌ഫോടനം നടക്കുന്നത്. അതും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായുള്ള പ്രദര്‍ശനം മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് ക്ിലോമീറ്ററുകള്‍ക്ക് അകലെ. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖര്‍ അഹമ്മദ്, ഉമര്‍ അക്മല്‍ തുടങ്ങിയ പ്രമുഖരെല്ലാം പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. ഏഷ്യാകപ്പ് വേദി വിട്ടുകൊടുക്കേണ്ട അവസ്ഥയായി അവര്‍ക്ക്. ഇതിനിടെ സോഷ്യല്‍ മീഡിയ ട്രോളുകളും ഉയരുന്നു. ഒരു പ്രദര്‍ശനമത്സരം പോലും ശരിയായ രീതിയില്‍ നടത്താന്‍ കഴിയാത്ത പാകിസ്ഥാന്‍ എങ്ങനെയാണ് ഏഷ്യാ കപ്പിന് വേദിയാവുകയെന്നാണ് പലരും ചോദിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ക്വെറ്റയില്‍ മത്സരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌രീകെ താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്വെറ്റയിലെ നവാബ് അക്തര്‍ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്- പെഷവാര്‍ സാല്‍മി എന്നിവര്‍ തമ്മിലായിരുന്നു മത്സരം. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദര്‍ശനമത്സരം നിര്‍ത്തിവെക്കുകയും താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

അനുമതി ലഭിച്ചതിന് പിന്നാലെയാണ് മത്സരം പുനരാരംഭിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് മത്സരം നിര്‍ത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖര്‍ അഹമ്മദ്, ഉമര്‍ അക്മല്‍ തുടങ്ങിയ പ്രമുഖരെല്ലാം പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിരുന്നു. മത്സരം കാണാനും നിരവധി പേര്‍ ഒഴുകിയെത്തിയിരുന്നു. അനിയന്ത്രിതമായി ആരാധകരെത്തിയതിന് പിന്നാലെയാണ് മത്സരം നിര്‍ത്തിവച്ചതെന്നും സംസാരമുണ്ട്. ആഴ്ച്ചയ്ക്കിടെ മൂന്നാമതെ സ്‌ഫോടനമാണ് നടക്കുന്നത്. കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് 'ദ ബലൂചിസ്ഥാന്‍ പോസ്റ്റ്' ട്വീറ്റ് ചെയ്തു.

നേരത്തെ, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചിരുന്നു. വേദി മാറ്റണമെന്ന് ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു. പിന്നാലെ യുഎഇയിലേക്ക് വേദിമാറ്റുമെന്നും വാര്‍ത്തകള്‍ വന്നു. അടുത്തമാസം നടക്കുന്ന എസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാവും. ഇന്നലെ ബെഹ്‌റൈനില്‍ ചേര്‍ന്ന യോഗത്തിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ, പിസിബി ചെയര്‍മാന്‍ നജാം സേതി എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് സൂചന.

എന്തൊരു അടി, ആറ് പന്തും സിക്‌സ് പറത്തി ഇഫ്തിഖര്‍! അതും ഷെയ്ന്‍ വാട്‌സണെ വിറപ്പിച്ച വഹാബ് റിയാസിനെതിരെ- വീഡിയോ