ഒന്നല്ല, രണ്ടല്ല! ഹിറ്റ്മാനെ കാത്ത് നാല് റെക്കോര്‍ഡുകള്‍; സച്ചിന്‍ വീഴുമെന്നുറപ്പ്, സെവാഗിനേയും മറികടന്നേക്കും
രോഹിതിന് ഈ പരമ്പരയില്‍ നിന്ന് വെറും 21 റണ്‍സ് മാത്രം നേടിയാല്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടക്കാം.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരേന്ദര്‍ സെവാഗിനെയും മറികടക്കാനുള്ള അവസരം കൂടിയാണ്. വ്യക്തികത നേട്ടങ്ങള്‍ക്ക് ശ്രദ്ധനല്‍കാതെ ടീമിന് വേണ്ടി കളിക്കുന്ന താരമാണ് രോഹിത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒട്ടുമിക്ക റെക്കോര്‍ഡുകളുടെ പട്ടികയിലും ഹിറ്റ്മാനുണ്ട്. ഇപ്പോളിതാ നാല് തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി 20 കളുമാണ് ഇന്ത്യ കളിക്കുന്നത്.
രോഹിതിന് ഈ പരമ്പരയില്‍ നിന്ന് വെറും 21 റണ്‍സ് മാത്രം നേടിയാല്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടക്കാം. ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. അയല്‍ക്കാര്‍ക്കെതിരെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 1316 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. അര്‍ധ സെഞ്ച്വറിയുടെ കണക്കില്‍ വിരാട് കോലിയെ മറികടക്കാനും രോഹിതിന് അവസരം. ബംഗ്ലാ കടുവകള്‍ക്കെതിരെ ഇരുവരും 12 തവണയാണ് അര്‍ധ സെഞ്ച്വറി നേടിയത്.
ഇന്ത്യയെ കാത്ത് ചരിത്രനേട്ടം! ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റ് ഇന്ന്; മത്സരം കാണാന്‍ ഈ വഴികള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമാകാനും രോഹിത് ഒരുങ്ങുകയാണ്. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 91 സിക്‌സറുകള്‍ പായിച്ച വിരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡിന് ഇനി അതികം ആയുസില്ല. 59 ടെസ്റ്റില്‍ നിന്ന് 84 സിക്‌സറുകളാണ് രോഹിതിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് മാറും.
2024 ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും രോഹിത്തിന് ഇനി അതികം ദൂരമില്ല. ഇതിന് വേണ്ടതാകട്ടെ 145 റണ്‍സ്. 23 മത്സരങ്ങളില്‍ നിന്ന് 1135 റണ്‍സ് നേടിയ പതും നിസങ്കയാണ് ഒന്നാം സ്ഥാനത്ത്. 20 മത്സരങ്ങളില്‍ നിന്ന് 990 റണ്‍സാണ് രോഹിതിന്റെ ഈ വര്‍ഷത്തെ നേട്ടം.