അന്‍വയ്‌, ആര്യവീര്‍ എന്നിവര്‍ ഏകദിന ടീമുകളിലേക്കാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. പതിനെട്ട്‌ വയസുള്ള ആര്യവീര്‍ ആദ്യമായിട്ടാണ്‌ ഇന്ത്യന്‍ ടീമിലെത്തുന്നത്‌. നിലവില്‍ ഡല്‍ഹി പ്രീമിയര്‍ ലീഗ്‌ താരമാണ്‌. രാഹുല്‍ ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വയ്‌ കഴിഞ്ഞ മാസം ശ്രീലങ്കന്‍ പര്യടനം നടത്തിയ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചിരുന്നു.

ന്യൂഡല്‍ഹി: ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ്‌ ദ്രാവിഡും വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചു. സെപ്‌തംബര്‍ 18നാണ്‌ മത്സരം. മൂന്ന്‌ ഏകദിന മത്സരങ്ങള്‍ക്കും രണ്ട്‌ മള്‍ട്ടിഡേ (നീണ്ട ഫോര്‍മാറ്റ്‌) മത്സരങ്ങള്‍ക്കുമായി ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി വെവ്വേറെ ടീമുകളെയാണ്‌ പ്രഖ്യാപിച്ചത്‌. ഏകദിന ടീമിനെ ലക്ഷ്യ റായ്‌ ചന്ദാനിയും നീണ്ട ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ക്കുള്ള ടീമിനെ യഷ്വര്‍ധന്‍ സിംഗ്‌ ചൗഹാനും നയിക്കും.

അന്‍വയ്‌, ആര്യവീര്‍ എന്നിവര്‍ ഏകദിന ടീമുകളിലേക്കാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. പതിനെട്ട്‌ വയസുള്ള ആര്യവീര്‍ ആദ്യമായിട്ടാണ്‌ ഇന്ത്യന്‍ ടീമിലെത്തുന്നത്‌. നിലവില്‍ ഡല്‍ഹി പ്രീമിയര്‍ ലീഗ്‌ താരമാണ്‌. രാഹുല്‍ ദ്രാവിഡിന്റെ ഇളയ മകന്‍ അന്‍വയ്‌ കഴിഞ്ഞ മാസം ശ്രീലങ്കന്‍ പര്യടനം നടത്തിയ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചിരുന്നു. പതിനേഴ്‌ വയസുകാരനായ അന്‍വയ്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനാണ്‌. ലങ്കന്‍ പര്യടനത്തില്‍ രണ്ട്‌ ഏകദിന മത്സരങ്ങള്‍ കളിച്ച അന്‍വയ്‌ 14, 87 എന്നിങ്ങനെ സ്‌കോര്‍ ചെയ്‌തു.

ഓസ്‌ട്രേലിയക്കെതിരായ മൂന്ന്‌ ഏകദിന മത്സരങ്ങളും ഒരു മള്‍ട്ടി ഡേ മത്സരവും രാജ്‌കോട്ടില്‍ നടക്കും. രണ്ടാമത്തെ മള്‍ട്ടി ഡേ മത്സരം അഹമ്മദാബാദില്‍.

സ്‌ക്വാഡ്‌:

അണ്ടര്‍ 19 ഏകദിനം - ലക്ഷ്യ റാചന്ദാനി (ക്യാപ്‌റ്റന്‍), യഷ്‌ബര്‍ധന്‍ ചൗഹാന്‍ (വൈസ്‌ ക്യാപ്‌റ്റന്‍), രജത്‌ ഭാഗേല്‍(വിക്കറ്റ്‌ കീപ്പര്‍), ആര്യവീര്‍ സെവാഗ്‌, വി കെ വിനീത്‌, കുശാഗ്ര ഓജ, അര്‍ജുന്‍ രജ്‌പുത്‌, മനല്‍ ചൗഹാന്‍, അന്‍വയ്‌ ദ്രാവിഡ്‌ (വിക്കറ്റ്‌ കീപ്പര്‍), വി.യഷ്വീര്‍, രോഹിത്‌ യാദവ്‌, ഷാവിന്‍ വിനോദ്‌, മൊഹിത്‌ ഉല്‍വ, ചിഗുരുപതി വെങ്കട, കാവ്യപട്ടേല്‍.