Asianet News MalayalamAsianet News Malayalam

ധോണിയുടെ ഭാവി; നിലപാട് ആവര്‍ത്തിച്ച് ഗാംഗുലി

ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ധോണിയാണ് തീരുമാനം എടുക്കേണ്ടത്. അദ്ദേഹം എന്ത് തീരുമാനിക്കുമെന്ന് എനിക്കറിയില്ല.

Sourav Ganguly rtepsonds over Dhoni s retirement
Author
Mumbai, First Published Dec 28, 2019, 6:27 PM IST

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ധോണി ക്യാപ്റ്റനോടും സെലക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ധോണിയോളം പ്രതിഭയുള്ള ഒരു കളിക്കാരനെ ഇനി ലഭിക്കുക പ്രയാസമാണെന്നും ഗാംഗുലി പറഞ്ഞു.

ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ധോണിയാണ് തീരുമാനം എടുക്കേണ്ടത്. അദ്ദേഹം എന്ത് തീരുമാനിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ചാമ്പ്യന്‍ താരമാണ് ധോണിയെന്നും ഗാംഗുലി പറഞ്ഞു.

ധോണിയുടെ ഭാവി സംബന്ധിച്ച് ബിസിസിഐയും സെലക്ടര്‍മാരും ധാരണയിലെത്തിയിട്ടുണ്ടെന്നും തത്ക്കാലം അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സൗരവ് ഗാംഗുലി മുമ്പും പറഞ്ഞിരുന്നു. എന്നാല്‍ വിരമിക്കുന്നതിനെ കുറിച്ച് എം എസ് ധോണി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിന്റെ നിലപാട്.

കഴിഞ്ഞ ലോകകപ്പ് സെമിക്ക് ശേഷം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കില്ലെന്നാണ് സൂചന. ഐപിഎല്ലിനുശേഷം ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് വ്യക്തത വരുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios