കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത് മാറ്റമില്ലാതെ. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ ടെസ്റ്റുകള്‍ വീതം ജയിച്ചിട്ടുണ്ട്. ജനുവരി 16ന് കേപ്ടൗണിലാണ് മൂന്നാം ടെസ്റ്റ്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ ജയിച്ചിരുന്നു.

എന്നാല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. നേരത്തെ ആദ്യ മത്സരത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് എയ്ഡന്‍ മാര്‍ക്രത്തിന് പരമ്പര നഷ്മായിരന്നു. പീറ്റര്‍ മലാനാണ് മാര്‍ക്രത്തിന് പകരമെത്തിയിരുന്നത്. രണ്ടാം ടെസ്റ്റില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു മലാന്റേത് 

ദക്ഷിണാഫ്രിക്ക ടീം: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, കേശവ് മഹാരാജ്, റാസ്സി വാന്‍ ഡര്‍ ഡസ്സന്‍, പീറ്റര്‍ മലാന്‍, സുബൈര്‍ ഹംസ, ആന്റിച്ച് നോര്‍ജെ, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, വെര്‍ണോന്‍ ഫിലാന്‍ഡര്‍, ഡ്വെയ്ന്‍ പ്രെട്ടോറിയോസ്, കഗസി റബാദ, തെംബ ബവൂമ, ആന്‍ഡിലെ ഫെഹ്ലുക്വായോ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, റൂഡി സെക്കന്‍ഡ്.