നാലു സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കൊല്‍ക്കത്ത ടെസ്റ്റിനിറങ്ങുന്നത്. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും അക്സര്‍ പട്ടേലുമാണ് ടീമിലെത്തിയ സ്പിന്നര്‍മാര്‍.
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കുമൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോൾ അക്സര്‍ പട്ടേലും ടീമിൽ മടങ്ങിയെത്തി. സ്പെഷ്യലിസ്റ്റ് ബാറ്ററായി ധ്രുവ് ജുറെല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് പേസര്‍മാരായി ടീമിലെത്തിയത്.
നാലു സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കൊല്‍ക്കത്ത ടെസ്റ്റിനിറങ്ങുന്നത്. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറും അക്സര്‍ പട്ടേലുമാണ് ടീമിലെത്തിയ സ്പിന്നര്‍മാര്‍. ബാറ്റിംഗ് നിരയില്‍ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ഓപ്പണര്‍മാരാകുമ്പോള്‍ സായ് സുദര്‍ശന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ നാലം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലുമെത്തും.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പേസര്‍ കാഗിസോ റബാഡ പ്ലേയിംഗ് ഇലവനിലില്ല. പകരം കോര്‍ബിന്‍ ബോഷാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. 2015നുശേഷൺ ഇന്ത്യയില്‍ കളിച്ച ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടോസ് ജയമാണിത്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം, റയാൻ റിക്കൽട്ടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെറെയ്നെ, സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.


