ശ്രീലങ്കയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. 78 റണ്‍സ് നേടിയ ഇസുരു ഉഡാനയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.

പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. 78 റണ്‍സ് നേടിയ ഇസുരു ഉഡാനയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്റിച്ച് നോര്‍ട്ടെ മൂന്നും അന്‍ഡിലെ ഫെഹ്ലുക്‌വായോ രണ്ട് വിക്കറ്റും വീഴ്ത്തി. 

ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (29), കുശാല്‍ മെന്‍ഡിന്‍സ് (21), ധനഞ്ജയ ഡിസില്‍വ (22) എന്നിവരാണ് ശ്രീലങ്കയുടെ മറ്റു പ്രമുഖ സ്‌കോര്‍മാര്‍. ഉപുല്‍ തരംഗ (4), ഒഷാഡ ഫെര്‍ണാണ്ടോ (0), പ്രിയമല്‍ പെരേര (0), കമിന്ദു മെന്‍ഡിസ് (9), തിസാര പെരേര (12), ലസിത് മലിംഗ (0) എന്നിവരാണ് ലങ്കയുടെ പുറത്തായ മറ്റു താരങ്ങള്‍. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്ന് ഏകദിനങ്ങളും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.