ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഇന്നലെ നടക്കേണ്ട ആദ്യ ഏകദിനം മാറ്റിവച്ചിരുന്നു. 

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നടക്കുമെന്നുറപ്പായി. ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഒരു താരം കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച നടത്തിയ പരിശോധനയില്‍ ബാക്കി താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും ഫലം നെഗറ്റീവായതോടെയാണിത്. ഇതോടെ ഞായറാഴ്‌ച പരമ്പരയ്‌ക്ക് തുടക്കമാകും. 

കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ ചട്ടലംഘനം; വ്യക്തമാക്കി സഞ്ജയ് മഞ്ജരേക്കര്‍

ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഇന്നലെ നടക്കേണ്ട ആദ്യ ഏകദിനം മാറ്റിവച്ചിരുന്നു. മത്സരം ആരംഭിക്കേണ്ടതിന് ഒരു മണിക്കൂര്‍ മാത്രം മുമ്പാണ് മാറ്റിവെക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഇംഗ്ലണ്ട് ടീം മത്സരവേദിയായ ന്യൂലന്‍ഡ്‌സില്‍ എത്തിയ ശേഷമായിരുന്നു അറിയിപ്പ്. എന്നാല്‍ രോഗബാധിതനായ താരം ആരെന്നോ എങ്ങനെയാണ് കൊവിഡ് പിടിപെട്ടത് എന്നോ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. 

അവനെ കാണുമ്പോള്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മ വരുന്നു; ഇന്ത്യന്‍ താരത്തെ കുറിച്ച് മുഹമ്മദ് കൈഫ്

പരിശോധനാ ഫലം ആശ്വാസമായതോടെ നാളെ ആദ്യ ഏകദിനവും, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി മറ്റ് രണ്ട് മത്സരങ്ങളും നടത്താനാണ് ആലോചന. അതേസമയം കളിക്കാര്‍ക്കായി ഒരുക്കിയ ബയോ സെക്യൂര്‍ ബബിള്‍ അപര്യാപ്തമെന്ന ആക്ഷേപം ഉണ്ട്. നേരത്തെ ടി20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.

ഇനി അമേരിക്കന്‍ ക്രിക്കറ്റില്‍; കോറി അന്‍ഡേഴ്‌സണ്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ജേഴ്‌സിയില്‍ നിന്ന് വിരമിച്ചു