അഞ്ചാംദിനമായ ഇന്ന് ആദ്യ പന്ത് മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ സമ്മര്‍ദത്തിലാക്കുകയാവും വിരാട് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India Tour of South Africa 2021-22) ആദ്യ ടെസ്റ്റില്‍ (South Africa vs India 1st Test) വിജയപ്രതീക്ഷയിലാണ് അവസാനദിനമായ ഇന്ന് ടീം ഇന്ത്യ (Team India) മൈതാനത്തിറങ്ങുക. ആറ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ കൂടി വീഴ്‌‌ത്തിയാല്‍ ഇന്ത്യക്ക് ജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താം. എന്നാല്‍ കോലിപ്പടയുടെ ജയപ്രതീക്ഷകള്‍ സെഞ്ചൂറിയനില്‍ (SuperSport Park Centurion) മഴ കവരുമോ? രണ്ടാംദിനം പൂര്‍ണമായും മഴ കവര്‍ന്നതിന് പിന്നാലെ അഞ്ചാംദിനത്തിലും മഴയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. 

ഇന്ന് ഉച്ചയ്‌ക്ക് ശേഷം മഴയ്‌ക്ക് 65 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നത്. രണ്ട് മണിക്കൂറോളം മഴ തുടരുന്നതിനൊപ്പം ഇടിമിന്നല്‍ സാധ്യതയും സെഞ്ചൂറിയനില്‍ കാണുന്നുണ്ട്. സ്വപ്‌ന വിജയത്തിനരികെ നില്‍ക്കുന്ന ടീം ഇന്ത്യക്ക് വലിയ ആശങ്ക സമ്മാനിക്കുന്ന വിവരങ്ങളാണിത്. സെഞ്ചൂറിയനില്‍ മഴ മുന്നറിയിപ്പുണ്ട് എന്നതിനാല്‍ അഞ്ചാംദിനമായ ഇന്ന് ആദ്യ പന്ത് മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ സമ്മര്‍ദത്തിലാക്കുകയാവും വിരാട് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.

ടീം ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കേ 211 റൺസ് വേണം. 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 റൺസ് എന്ന നിലയിലാണ് ഇന്ന് കളി പുനരാരംഭിക്കുക. 52 റൺസുമായി നായകൻ ഡീൻ എൽഗാർ ക്രീസിലുണ്ട്. എള്‍ഗാറിലാവും ഇന്ന് ആതിഥേയരുടെ പ്രതീക്ഷകളത്രയും. എയ്‌ഡന്‍ മർക്രാം ഒന്നും കീഗന്‍ പീറ്റേഴ്സൺ പതിനേഴും റാസീ വാന്‍ ഡെര്‍ ഡസ്സൻ പതിനൊന്നും കേശവ് മഹാരാജ് എട്ടും റൺസിന് പുറത്തായി. ഇന്ത്യക്കായി ജസ്‌പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. 

കോലിക്ക് സെഞ്ചുറിയില്ലാത്ത 2021

ഇന്ത്യൻ നായകൻ വിരാട് കോലി 2021 അവസാനിപ്പിക്കുന്നത് ഒറ്റ സെഞ്ചുറിയില്ലാതെ. ഈ വ‍ർഷത്തെ അവസാന ടെസ്റ്റായ സെ‌ഞ്ചൂറിയനിൽ ആദ്യ ഇന്നിംഗ്‌സിൽ മുപ്പത്തിയഞ്ചും രണ്ടാം ഇന്നിംഗ്സിൽ പതിനെട്ടും റൺസാണ് കോലി നേടിയത്. കഴിഞ്ഞ വർഷവും കോലിക്ക് സെഞ്ചുറി നേടാൻ കഴിഞ്ഞിരുന്നില്ല. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന സെഞ്ചുറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലിയുടെ എഴുപതാം സെഞ്ചുറി കൂടിയായിരുന്നു ഇത്. 

Ross Taylor retirement : റോസ് ടെയ്‌ലര്‍ പാഡഴിക്കുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് ഇതിഹാസം