Asianet News MalayalamAsianet News Malayalam

SA vs IND : ജയിച്ചാല്‍ പരമ്പര, ചരിത്രം; വാണ്ടറേഴ്‌സിൽ ടോസ് വീണു, കോലിയില്ലാതെ ഇന്ത്യ!

വാണ്ടറേഴ്‌സിൽ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും

South Africa vs India 2nd Test Toss India opt to bat While Virat Kohli missing the game
Author
Johannesburg, First Published Jan 3, 2022, 1:04 PM IST

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ (India Tour of South Africa 2021-22) ചരിത്ര ടെസ്റ്റ് പരമ്പര ജയം തേടി ടീം ഇന്ത്യ (Team India) മൈതാനത്തേക്ക്. സ്ഥിരം നായകന്‍ വിരാട് കോലിക്ക് (Virat Kohli) പകരം കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. വാണ്ടറേഴ്‌സിലെ (The Wanderers Stadium Johannesburg ) രണ്ടാം ടെസ്റ്റില്‍ (South Africa vs India 2nd Test) ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലിക്ക് പകരം ഹനുമാ വിഹാരി (Hanuma Vihari) പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. 

ജയിച്ചാല്‍ പരമ്പര, ചരിത്രം 

ജൊഹന്നസ്‌ബര്‍ഗിലെ വാണ്ടറേഴ്‌സിൽ ഉച്ചയ്ക്ക് 1.30നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. സെഞ്ചൂറിയനിൽ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. കെ എല്‍ രാഹുലിന്‍റെ സെ‌‌ഞ്ചുറിക്കരുത്തിനൊപ്പം (123 റണ്‍സ്) ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് മൂര്‍ച്ചയും ഇന്ത്യക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.  

വാണ്ടറേഴ്‌സിൽ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ മഴവില്‍ രാഷ്‌ട്രത്തിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

Gambhir backs Kohli : വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി ഗൗതം ഗംഭീര്‍; ഫോമിലെത്താന്‍ നിര്‍ണായക ഉപദേശം

Follow Us:
Download App:
  • android
  • ios