Asianet News MalayalamAsianet News Malayalam

SA vs IND : രണ്ട് താരങ്ങള്‍ക്ക് രൂക്ഷ പരിഹാസം; തോല്‍വിയില്‍ ടീം ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് മുന്‍താരം

ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് ടീം ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ് 

South Africa vs India 3rd Test Ship has sailed for Ajinkya Rahane and Cheteshwar Pujara feels Atul Wassan
Author
Cape Town, First Published Jan 15, 2022, 7:51 AM IST

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണ്‍ ടെസ്റ്റിലെ (South Africa vs India 3rd Test) തോല്‍വിക്കും പരമ്പര കൈവിട്ടതിനും പിന്നാലെ ടീം ഇന്ത്യക്കെതിരെ  (Team India) ശക്തമായ വിമർശനവുമായി മുന്‍താരം അതുല്‍ വാസന്‍ (Atul Wassan). ഏറെ അവസരം ലഭിച്ചിട്ടും മോശം പ്രകടനം പുറത്തെടുക്കുന്ന അജിങ്ക്യ രഹാനെയെയും (Ajinkya Rahane) ചേതേശ്വർ പൂജാരയെയും (Cheteshwar Pujara) അദേഹം കുറ്റപ്പെടുത്തി. 

'നേരത്തെ കണ്ട ടീം ഇന്ത്യയല്ല ഇത്. ഞാന്‍ നിരാശനാണ്, എന്നാല്‍ അത്ഭുതപ്പെടുന്നില്ല. തോല്‍വിയെല്ലാം ക്രിക്കറ്റില്‍ സംഭവിക്കും. എന്നാല്‍ ഇത്തരം മോശം പ്രത്യാക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. താഴേക്ക് പൊക്കോണ്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് ഇത് ശുഭ സൂചനയാണ്. ഇംഗ്ലണ്ടും ഇന്ത്യയും ഓസ്ട്രേലിയയും മേധാവിത്വം കാട്ടിയിരുന്നു. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ടീം ഇന്ത്യ തയ്യാറാവണം. 

അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും മികച്ച പ്രകടനമല്ല ടീമിനായി പുറത്തെടുക്കുന്നത്. നാല്‍പതോ അമ്പതോ റണ്‍സ് കണ്ടെത്തുന്നത് അവർക്ക് സഹായകമാകില്ല. അതല്ല അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ പരമ്പരയില്‍ നമ്മുടെ ബാറ്റർമാർ പരാജയപ്പെട്ടു. ബൌളർമാർക്ക് 20 വിക്കറ്റും പ്രതിരോധിക്കാനാവശ്യമായ റണ്‍സ് ബാറ്റിംഗ് നിര കണ്ടെത്തിയില്ല. രഹാനെയ്ക്കും പൂജാരയ്ക്കും ടീം ഏറെ അവസരം നല്‍കി. അതിനുള്ള പ്രതിഫലം അവർ നല്‍കുന്നില്ല' എന്നും അതുല്‍ വാസന്‍ വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് ടീം ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്. വാണ്ടറേഴ്സിന് പിന്നാലെ കേപ്‌ ടൗണിലും ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര 1-2ന് കൈവിട്ടു. വിജയലക്ഷ്യമായ 212 റണ്‍സ് നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാന്‍ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

SA vs IND : പരമ്പരയിലെ രണ്ട് മത്സരങ്ങളിലും 200ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടം


 

Follow Us:
Download App:
  • android
  • ios